കൊയിലാണ്ടി നഗരസഭയുടെ ഓണം ഫെസ്റ്റ് 2025 ൽ നാളെ ആഗസ്റ്റ് 29 ന് ചലച്ചിത്രോത്സവം നടക്കും. ടൗൺഹാളിൽ രാവിലെ 10 മണിക്ക് പ്രദർശനമാരംഭിക്കും. നാരായണീൻ്റെ മൂന്നാൺ മ്മക്കൾ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകൻ ശരൺ വേണുഗോപാൽ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളും ചലച്ചിത്ര പ്രവർത്തകരും പങ്കെടുക്കും.
ജന്മശതാബ്ദി വേളയിൽ വിഖ്യാത സംവിധായകൻ ഋത്വിക് ഘട്ടക്കിൻ്റെ പ്രശസ്ത സിനിമ മേഘെ ധക്ക താര ആണ് രാവിലെ 10 മണിക്ക് ആദ്യ ചിത്രം. തുടർന്ന് എം.കെ.രാംദാസ് സംവിധാനം ചെയ്ത് ഈ വർഷത്തെ ദേശീയ അവാർഡ് നേടിയ ഡോക്യുമെൻ്ററി ‘നെകൽ’ പ്രദർശിപ്പിക്കും. 2 മണിക്ക് പ്രശസ്ത സംവിധാകൻ ഷാജി.എൻ.കരുൺ അനുസ്മരണമായി ‘പിറവി’ പ്രദർശിപ്പിക്കും.
4.15ന് ഉദ്ഘാടന സമ്മേളനം നടക്കും. തുടർന്ന് നടക്കുന്ന ഓപ്പൺ ഫോറത്തിൽ ശരൺ വേണുഗോപാൽ, എം.കെ.രാംദാസ്, നവീന വിജയൻ, ചലച്ചിത്ര പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. 6 മണിക്ക് നതാലിയ റികാൻ മെസെൻ സംവിധാനം ചെയ്ത ക്ലാര സോള പ്രദർശിപ്പിക്കും. കൊയിലാണ്ടി നഗരസഭയുടെ ആഭിമുഖ്യത്തിൽ കേരള ചലച്ചിത്ര അക്കാദമി, ഇൻസൈറ്റ് ഫിലിം സൊസൈറ്റി എന്നിവർ ചേർന്നാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്.