രാജ്യവ്യാപകമായി നടക്കുന്ന വോട്ട് കൊള്ളക്കെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി സപ്തംബർ ഒന്നിന് ആർ ജെ ഡി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് ആദായനികുതി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും. ആർജെഡി സംസ്ഥാന പ്രസിഡണ്ട് എംവി ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ എം കെ ഭാസ്കരൻ അധ്യക്ഷo വഹിച്ചു . ജെ എൻ പ്രേംഭാസിൻ, ഗണേശൻ കാക്കൂർ, അരങ്ങിൽ ഉമേഷ്, എൻ. നാരായണൻ കിടാവ്, എം. കെ മൊയ്തു, മധു മാസ്റ്റർ, പി.രാജൻ, പി കെ. എൻ അനിൽകുമാർ എന്നിവർ സംസാരിച്ചു.
