വീട്ടിലെ കിടപ്പുമുറിയിൽ സൂക്ഷിച്ച 13 പവൻ സ്വർണം മോഷണം പോയി

ബാലുശ്ശേരി : പറമ്പിന്റെമുകൾ വീട്ടിലെ കിടപ്പുമുറിയിൽ സൂക്ഷിച്ച 13 പവൻ സ്വർണം മോഷണം പോയി. നെല്ല്യോട്ടുക്കണ്ടി രാധാകൃഷ്ണന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ ബാലുശ്ശേരി പൊലീസിൽ പരാതി നൽകി. വീടിന്റെ പിറകുവശത്തെ വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കടന്നത്.
വീട്ടുകാർ വീട്ടിലുള്ള പ്പോഴായിരുന്നു മോഷണം. ബാലുശേരി എസ്എച്ച്ഒ ടി പി ദിനേശിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. വിരലടയാള വിദഗ്‌ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതായി പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published.