ഷാഫിക്കെതിരെയുള്ള അക്രമം മുഖ്യമന്ത്രി തള്ളി പറയണം – മുല്ലപ്പള്ളി രാമചന്ദ്രൻ

ഷാഫി പറമ്പിൽ എം.പി. യെ വടകരയിൽ ഡി.വൈ.എഫ്. ഐ. പ്രവത്തകർ തടയുകയും അസഭ്യ വർഷം ചൊരിയുകയും ചെയ്തത് ഗുരുതരമായ പ്രത്യാഘാതങ്ങൾ വിളിച്ചു വരുത്തുന്ന സംഭവമാണെന്ന് മുൻ എം പി മുല്ലപ്പള്ളി രാമചന്ദ്രൻ. ഒരു പാർല്ലമെൻ്റ് അംഗത്തിന് പോലും സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടുന്നത് കേരളത്തിലെ നിയമസമാധാന വാഴ്ച പാടെ തകിടം മറിഞ്ഞു എന്നതിൻ്റെ പ്രത്യക്ഷ ഉദാഹരണമാണ്. പ്രബുദ്ധ രാഷ്ട്രീയ ചരിത്രമുള്ള വടകരയെ അക്രമ രാഷ്ട്രീയത്തിലേക്ക് വലിച്ചു കൊണ്ടുപോകാനുള്ള ഏതു ശ്രമവും അപലപിക്കപ്പെടണം . ആഭ്യന്തര വകുപ്പിൻ്റെ ചുമതലയുള്ള മുഖ്യമന്ത്രി ഇത്തരം സംഭവങ്ങളെ പരസ്യമായി തള്ളി പറയാൻ തയ്യാറാകണം. ഇത്തരം സംഭവങ്ങൾ ഒരിക്കലും അനുവദിക്കാൻ വയ്യ. കളങ്കിത മന്ത്രിമാരെയും നേതാക്കളെയും ചുമക്കുന്ന മുഖ്യമന്ത്രിക്ക് ധാർമ്മികതയെ കുറിച്ച് സംസാരിക്കാൻ എന്ത് അവകാശമാണ് ഉള്ളത്. കണ്ണൂരിനെ അരനൂറ്റാണ്ടിലെറെക്കാലം രാഷ്ട്രീയ കൊലക്കളമാക്കിയ സി.പി.എം. കോഴിക്കോട് ജില്ലയെയും അക്രമികളുടെ കയ്യിൽ ഏല്പിക്കാനുള്ള ശ്രമങ്ങൾ അങ്ങേയറ്റം അധിക്ഷേപാർഹമാണ്. ജനാധിപത്യ ബോധമുള്ള മുഴുവൻ പേരും ഈ സംഭവത്തെ അപലപിക്കാൻ മുന്നോട്ട് വരണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published.