ഇന്ത്യൻ ലോയേർസ് കോൺഗ്രസ്സിൻ്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ ഓണാഘോഷ പരിപാടികൾ നടത്തി. ജില്ലാ പ്രസിഡണ്ട് അഡ്വ. എ.ഇ.മാത്യു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പി.ടി. ഉമേന്ദ്രൻ അദ്യക്ഷത വഹിച്ചു. ക്ഷീര കർഷക അവാർഡ് നേടിയ അഡ്വ. രഞ്ജിത്ത് ശ്രീധരിനെ ആദരിച്ചു. അഡ്വ. പി. രാജേഷ് കുമാർ, അഡ്വ. കെ. അശോകൻ, അഡ്വ. എം. സതീഷ് കുമാർ, അഡ്വ. കെ.വിജയൻ, അഡ്വ. ശങ്കരൻ പി. എളാട്ടേരി, അഡ്വ. എം അജ്മില, അഡ്വ. എം. ബിന്ദു, അഡ്വ. ഷാഹിയ ബഷീർ എന്നിവർ സംസാരിച്ചു. തുടർന്ന് ഓണസദ്യ, ഓണസമ്മാനം, കലാപരിപാടികൾ എന്നിവ നടന്നു. അഡ്വ. അജ്മില പുതുയായി അംഗത്വം സീകരിച്ചു. പരിപാടിയ്ക്ക് അഡ്വ. അരുൺ കുമാർ കെ.പി, അഡ്വ. മഹേഷ്, അഡ്വ. വി.പി. വിനോദ്, അഡ്വ. വിജി, അഡ്വ. അഖില കെ, അഡ്വ. അമൽ കൃഷ്ണ എന്നിവർ നേതൃത്വം നൽകി.
