കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയും നെസ്റ്റ് കൊയിലാണ്ടിയും ചേർന്ന് കൊയിലാണ്ടി പെരുവട്ടൂർ നിയാർക്ക് ഇൻ്റർനാഷണൽ അക്കാദമയിൽ വെച്ച് ഓണാഘോഷം സംഘടിപ്പിച്ചു. ‘തെയ്തക’ എന്ന പേരിൽ നിയാർക്ക് അക്കാദമിയിലെ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെ കലാപരിപാടികളും ഓണക്കളികളും ഗായകൻ അനൂപ്ദാസിൻ്റെ മ്യൂസിക്കൽ പോഗ്രാമും ഓണാഘോഷ പരിപാടികൾക്ക് മിഴിവേകി.
നെസ്റ്റ് പാലിയേറ്റീവ് ട്രഷറർ ടി.പി ബഷീർ സ്വാഗതം പറഞ്ഞ ചടങ്ങിൽ കൊയിലാണ്ടിക്കൂട്ടം കൊയിലാണ്ടി ചാപ്റ്റർ ചെയർമാൻ അസീസ് മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു. ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം പവിത്രൻ കൊയിലാണ്ടി (ഗ്ലോബൽപ്രസിഡൻ്റ് കൊയിലാണ്ടിക്കൂട്ടം) നിർവഹിച്ചു. ആശംസകൾ അർപ്പിച്ച് കൊണ്ട് യൂനുസ് ടി.കെ, ഫൈസൽ മൂസ, സഹീർ ഗാലക്സി, ഇല്യാസ് നന്തി, മുസ്തഫ പൂക്കാട്, ഫാറുഖ്, സാദിഖ് സഹാറ, റിയാസ് പി കെ, ആയിഷജാസ്മിൻ, ഷംസീറ, ചെച്ചു എന്നിവർ സംസാരിച്ചു. നിയാർക്ക് കുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഓണസദ്യ, കമ്പവലി എന്നിവയും സംഘടിപ്പിച്ചു. കൊയിലാണ്ടിക്കൂട്ടം യു.എ.ഇ, ബഹറിൻ, ഖത്തർ,കൊയിലാണ്ടി, കുവൈത്ത്, ഡൽഹി, റിയാദ്, വനിതാ വിംഗ് കുടുംബങ്ങാംഗങ്ങളും ഓണാഘോഷ പരിപാടികളിൽ പങ്കാളികളായി. ചടങ്ങിന് റഷീദ് മൂടാടി നന്ദി അർപ്പിച്ചു.