നരിപ്പറ്റ യു.പി സ്കൂൾ അധ്യാപകൻ എം .പി. അശ്വിനെ സ്കൂൾ പരിസരത്തു വെച്ച് ഒരു കൂട്ടം ആളുകൾ അതിക്രൂരമായി മർദ്ദിച്ച നടപടി പ്രതിഷേധാർഹമാണെന്നും പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കെ പി എസ് ടി എ കുന്നുമ്മൽ ഉപജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സ്കൂളിൽ വെച്ച് അധ്യാപകൻ്റെ കാറിൻ്റെ ടയർ കുട്ടിയുടെ കാലിൽ തട്ടിയിരുന്നു. പരിക്കേറ്റ കുട്ടിക്ക് ചികിത്സ ലഭ്യമാക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സർവ്വകക്ഷി മധ്യസ്ഥയോഗത്തിനു ശേഷം വീട്ടിലേക്ക് പോകുകയായിരുന്ന അധ്യാപകനെയാണ് പിതാവിൻ്റെ കൺമുന്നിൽ വെച്ച് മൃഗീയമായി അക്രമിച്ചത്. അധ്യാപകർക്ക് ഭയം കൂടാതെ ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും കെപിഎസ് ടി എ ആവശ്യപ്പെട്ടു. നേതാക്കൾ പരിക്കേറ്റ് വീട്ടിൽ ചികിത്സയിൽ കഴിയുന്ന അശ്വിനെ സന്ദർശിച്ചു. യോഗത്തിൽ ജി.കെ.വരുൺ കുമാർ അദ്ധ്യക്ഷനായി. കെ പി എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം പി. രഞ്ജിത്ത് കുമാർ, മനോജ് കൈവേലി, വി. വിജേഷ്, പി.പി. ദിനേശൻ, അനൂപ് കാരപ്പറ്റ, ഇ.ഉഷ, ടി.വി. രാഹുൽ, പി.സാജിദ്, ഹാരിസ് വടക്കയിൽ തുടങ്ങിയവർ സംസാരിച്ചു.
Latest from Local News
വേതന പാക്കേജ് പുനർനിർണയിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം നാളെ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിനു മുമ്പിൽ മാർച്ച് ധർണയും നടത്തും.
കേരള എൻജിഒ അസോസിയേഷൻ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച ഇന്ദിര ഗാന്ധി അനുസ്മരണ സദസ്സ് കേരള എൻ ജി ഒ അസോസിയേഷൻ
കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും മാതൃഭൂമിയും ചേർന്ന് നടപ്പിലാക്കുന്ന ‘എൻ്റെ വീട് പദ്ധതിയിൽ ഉൾപ്പെടുത്തി കീഴരിയൂരിൽ 5-ാം വാർഡിൽ പുതിയോട്ടിൽ സുരാജിൻ്റെ കുടുംബത്തിനു
കവിയും ഗാനരചയിതാവുമായ വയലാർ രാമവർമ്മയുടെ അമ്പതാം ചരമവാർഷികം മേലൂർ ദാമോദരൻ ലൈബ്രറിയിൽ പ്രശസ്ത കവി പി.വി.ഷൈമ ഉദ്ഘാടനം ചെയ്തു. തന്റെ രചനകളിൽ
കൊയിലാണ്ടി കോമത്ത് കര തച്ചംവള്ളിമീത്തൽ (സുരേഷ് നിവാസ്) രാജൻ പിള്ള ( 86 വയസ്സ് )അന്തരിച്ചു. ഭാര്യ സത്യഭാമ മക്കൾ:- സുരേഷ്
 







