താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണിടിച്ചിൽ; വയനാട്ടിലേക്കുള്ള വാഹനങ്ങള്‍ താമരശ്ശേരിയില്‍നിന്ന് വഴിതിരിഞ്ഞ് പോകണം കുറ്റ്യാടി ചുരം വഴിതിരിഞ്ഞു പോകണമെന്ന് പൊലീസ്

/

വൈത്തിരി: താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ചിരിക്കുകയാണ്. അതുവഴി കടന്ന് പോയ വാഹനങ്ങളിൽ നിന്നും യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്. ചുരത്തിലെ ഗതാഗതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ് എന്നാണ് ലഭിച്ച വിവരം. ആംബുലൻസുകൾ ഉൾപ്പെടെ ഉള്ള അത്യാവശ്യ വാഹനങ്ങൾ മറ്റു വഴികൾ ഉപയോഗപ്പെടുത്തുക. ഫയർ ഫോഴ്സ്, ജെസിബി എന്നീ വാഹനങ്ങൾക്ക്‌ സംഭവ സ്ഥലത്തേക്ക് എത്താൻ വഴി ഒരുക്കുക.  വയനാട്ടിലേക്കുള്ള വാഹനങ്ങൾ താമരശ്ശേരിയിൽ നിന്നും തിരിഞ്ഞ് പോകണമെന്ന് പൊലീസ്. താമരശ്ശേരി ചുരം കയറേണ്ട വാഹനങ്ങൾ താമരശ്ശേരി ചുങ്കത്ത് നിന്നും തിരിഞ്ഞ് പേരാമ്പ്ര-കുറ്റ്യാടി ചുരം വഴിതിരിഞ്ഞു പോകണമെന്ന് പൊലീസ് അറിയിച്ചു. ചുരം വഴി കാൽനടയാത്ര പോലും സാധ്യമല്ല.

Leave a Reply

Your email address will not be published.

Previous Story

അമീബിക് മസ്തിഷ്ക ജ്വരം പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംഘാടക സമിതി രൂപവൽകരിച്ചു

Next Story

സമൂഹത്തിൽ സ്ത്രീ സംരക്ഷണം ഉറപ്പ് വരുത്തുക ; കെ.എസ്.എസ്.പി.യു വനിതാ കൺവെൻഷൻ

Latest from Main News

ചോമ്പാൽ മിനി സ്‌റ്റേഡിയത്തിൽ അടിസ്ഥാന സൗകര്യം ഒരുക്കും: ഷാഫി പറമ്പിൽ എം പി

അഴിയൂർ:ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ മുൻകൈയെടുക്കുമന്ന് ഷാഫി പറമ്പിൽ എം പി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ

കണ്ണൂര്‍ പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ 3 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂര്‍ പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ 3 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. കര്‍ണാടക സ്വദേശികളായ 3 പേരാണ് മരിച്ചത്. അഫ്നന്‍, റഹാനുദ്ദീൻ, അഫ്രാസ്

എൻ.ഇ.പി വിദ്യാഭ്യാസ മേഖലയിൽ നിന്ന് ദരിദ്രരെ പുറത്താക്കാനുള്ള ആസൂത്രിത പദ്ധതി: ഡോ കെ എൻ. അജോയ്കുമാർ

കോഴിക്കോട്.: വിദ്യാഭ്യാസത്തിൻ്റെ കോർപറേറ്റ് വൽകരണവും വർഗീയവൽകരണവും നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതിയാണ് കേരളത്തിലും പി.എം ശ്രീ പദ്ധതിയിലൂടെ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. വിദ്വാഭ്യാസ രംഗത്ത്

കേരളം ലോകത്തിനെ അത്ഭുതപെടുത്തുന്നു : മമ്മൂട്ടി

കേരളവും അതിന്റെ സാമൂഹിക സംവിധാനങ്ങളും പലപ്പോഴും ലോകത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി പറഞ്ഞു. കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനത്തിന്റെ ഔദ്യോഗിക പ്രഖ്യാപന

കൊച്ചിയിൽ നിന്നും ബെം​ഗളൂരുവിലേക്ക് സർവീസ് നടത്തുന്ന മൂന്നാമത് വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമമായി

കൊച്ചിയിൽ നിന്നും ബെം​ഗളൂരുവിലേക്ക് സർവീസ് നടത്തുന്ന മൂന്നാമത് വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമമായി. കേരളത്തിൽ നിന്ന് ബെം​ഗളൂരുവിലേക്കും തിരിച്ചുമുള്ള യാത്രാക്ലേശത്തിന് ആശ്വാസം പകരാൻ