കൊയിലാണ്ടി: പട്ടിക ജാതി വികസന വകുപ്പ് നടപ്പാക്കുന്ന അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി പ്രകാരം കൊയിലാണ്ടി നഗരസഭയിലെ വട്ടക്കുന്ന് നഗര്‍,കീഴരിയൂര്‍ മണ്ണാടി ഉന്നതി,കോട്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ കുറുവട്ടി നഗര്‍ എന്നിവയുടെ വികസനത്തിന് ഒരു കോടി രൂപ വീതം അനുവദിച്ചു.ഉന്നതികളുടെ വികസനത്തിനായി വിവിധ മണ്ഡലങ്ങളിലെ എം എല്‍ മാര്‍ സമര്‍പ്പിച്ച പദ്ധതി പ്രകാരമാണ് തുക അനുവദിച്ചത്.
കോളനികളുടെ നവീകരണം,റോഡുകളുടെ വികസനം,വൈദ്യുതീകരണം,കുടിവെളള വിതരണ പദ്ധതി,സാംസ്‌ക്കാരിക നിലയം എന്നി പ്രവര്‍ത്തനങ്ങള്‍ക്കായി തുക വിനിയോഗിക്കാം.കൊയിലാണ്ടി നഗരസഭയില്‍ അണേല വട്ടക്കുന്ന് നഗറില്‍ 36 കുടുംബങ്ങളാണ് താമസിക്കുന്നത്.ഇവിടുത്തെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുക ഉപയോഗപ്പെടുത്താം.