അത്തോളി പഞ്ചായത്തിനേയും ചേമഞ്ചേരി പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന തോരായി കടവ് പാലത്തിന്റെ തകർച്ചയിലെ കെടുകാര്യസ്ഥതയും അഴിമതിയും അന്വേഷിച്ച് കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കണമെന്നും കുറ്റമറ്റ രീതീയിൽ പാലത്തിന്റെ പണി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്നും ബിജെപി സംസ്ഥാന വക്താവ് ടി.പി. ജയചന്ദ്രൻ മാസ്റ്റർ ആവശ്യപ്പെട്ടു.
തോരായി കടവ് പാലത്തിന്റെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്ബിജെപി അത്തോളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടശ്ശേരി അങ്ങാടിയിൽ നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലത്തിന്റെ പണി നടക്കുന്ന അവസരത്തിൽ പി.ഡബ്ലിയു.ഡി എഞ്ചിനിയർമാരുടെ അനാസ്ഥയും അഴിമതിയും അന്വേഷിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അദേഹം ആവശ്യപെട്ടു.
ബിജെപി പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഷാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബിജെപി ജില്ല വൈസ് പ്രസിഡന്റ് സി.പി.സതീശൻ ജില്ലാ സെക്രട്ടറി ആർ.എം കുമാരൻ മണ്ഡലം ജനറൽ സെക്രട്ടറി പ്രമോദ് വൈസ് പ്രസിസണ്ട് പി.അജിത്കുമാർ എസ്.സി മോർച്ച ജില്ലാ പ്രസിഡന്റ് സി.മോഹനൻ, വാർഡ് മെമ്പർ ബൈജു കൂമുള്ളി, പത്മ ഗിരീഷ് , ടി കെ കൃഷ്ണൻ, കെ.പി വിനോദ്, ഷിബു ടി ഒ എന്നിവർ സംസാരിച്ചു.