മഴക്കാലപൂർവ്വ ശുചീകരണം ജനപങ്കാളിത്തതോടെ 18,19 തീയതികളിൽ

/

ജില്ലയിൽ മഴക്കാലപൂർവ്വ ശുചീകരണം മെയ്‌ 20 നകം പൂർത്തീകരിക്കാൻ ശുചിത്വമിഷന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാതല അവലോകന യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും 18,19 തീയതികളിൽ വൻ ജനപങ്കാളിത്തതോടെ ശുചീകരണ പ്രവൃത്തി നടത്തും.

ആരോഗ്യ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവ ചേർന്ന് കണ്ടെത്തിയ ഹോട്ട്സ്പോട്ടുകൾ ശുചീകരിച്ചതിന്റെ ഭാഗമായി സ്വീകരിച്ച നടപടികൾ യോഗം അവലോകനം ചെയ്തു.

അവലോകനത്തിന്റെ ഭാഗമായി ജലാസ്രോതസ്സുകളുടെ എണ്ണം, ശുചീകരിച്ചത്, ശുചീകരിക്കാൻ ബാക്കിയുള്ളത് എന്നിവയുടെ കണക്കെടുത്തു.

മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കിപ്പനി മുതലായ രോഗങ്ങൾ മുൻപ് ഉണ്ടായിട്ടുള്ളതും ഉണ്ടാകാൻ സാഹചര്യമുള്ളതുമായ വാർഡുകളാണ് ഹോട്ട്സ്പോട്ടുകളായി കണക്കാക്കിയിരിക്കുന്നത്.

കൂടാതെ വെസ്റ്റ് നൈൽ പനി നിരീക്ഷിക്കാനുള്ള സംവിധാനങ്ങളും നടന്നുവരുന്നുണ്ട്. ശുചീകരണ പ്രവർത്തനങ്ങളിൽ വാർഡ്‌തല ജാഗ്രതാ സമിതികൾ ഫലപ്രദമായി ഇടപെടുന്നുവെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കണം.

ജില്ലാ പഞ്ചായത്ത്‌ ഹാളിൽ ചേർന്ന യോഗത്തിൽ കോഴിക്കോട് ജില്ലാ തദ്ദേശ സ്വയഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ അരുൺ ടി ജെ അധ്യക്ഷത വഹിച്ചു.

ജില്ലയിലെ 28 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നോഡൽ ഓഫീസർമാർ പങ്കെടുത്തു.  അസിസ്റ്റന്റ് ഡയറക്ടർ പൂജ ലാൽ, ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ ഗൗതമൻ എം എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ യാത്രയയപ്പ് സമ്മേളനം നടന്നു

Next Story

ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തു മരിച്ചു

Latest from Local News

ഭക്ഷണശാലകൾ അടച്ചുപൂട്ടിയതിനെതിരെ കേരള എൻജിഒ അസോസിയേഷൻ ഇലയിട്ട് പ്രതിഷേധ സമരം നടത്തി

രണ്ടായിരത്തിലധികം ജീവനക്കാർ ജോലി ചെയ്തു വരുന്നതും, ഓരോ ദിവസവും ആയിരക്കണക്കിന് പൊതുജനങ്ങൾ ആശ്രയിക്കുന്നതുമായ കോഴിക്കോട് ജില്ലയുടെ ഭരണസിരാകേന്ദ്രമായ സിവിൽ സ്റ്റേഷനിലെ ഉച്ചഭക്ഷണശാലകൾ

മേപ്പയൂർ ബ്ലോക്ക് -മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തിൻ വോട്ടു കൊള്ളക്കെതിരെ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു

ജനധിപത്യത്തിനു ഭീഷണിയായ തരത്തിലുള്ള വോട്ടു കൊള്ളക്കെതിരെ മേപ്പയൂർ ബ്ലോക്ക് -മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തിൻ സിഗ്‌നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡണ്ട് കെ.

ഒരു രൂപക്ക് ഒരു ലിറ്റര്‍ കുടിവെള്ളം; ദാഹമകറ്റാന്‍ മൂടാടി ഗ്രാമപഞ്ചായത്തിന്റെ ‘വാട്ടര്‍ എ.ടി.എം’

ഒരു രൂപക്ക് ഒരു ലിറ്റര്‍ ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി യാഥാര്‍ഥ്യമാക്കി മൂടാടി ഗ്രാമപഞ്ചായത്ത്. പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക

കൊയിലാണ്ടി മേഖലയിലെ ദേവസ്വം ക്ഷേത്രങ്ങളിൽ സ്വർണ്ണ തിരിമറി: സമഗ്ര അന്വേഷണം വേണമെന്ന് ബി.ജെ.പി

കൊയിലാണ്ടി മേഖലയിലെ മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ചില ക്ഷേത്രങ്ങളിൽ സ്വർണ്ണ ഉരുപടികൾ തിരിമറി നടത്തിയതായി ബി.ജെ.പി മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.