ബിഎസ്എൻഎൽ ഫ്രീഡം പ്ലാൻ ഒരു രൂപയ്ക്ക്

കൊയിലാണ്ടി: സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി ബി എസ് എൻ എൽ പ്രീപെയ്ഡ് മൊബൈൽ ഉപഭോക്താക്കൾക്കായി ഒരു രൂപ പയ്ക്ക് കുറഞ്ഞ നിരക്കിലുള്ള ‘ഫ്രീഡം പ്ലാൻ’ നൽകുന്നു. ദിവസേന രണ്ട് ജിബി ഹൈ സ്‌പീഡ് ഡാറ്റ, പരിധിയില്ലാത്ത സംസാരസമയം, ദിവസേന 100 എസ് എം എസ്, 30 ദിവസം കാലാവധി, സൗജന്യ സിം ലഭിക്കും.

ഇതിൻ്റെ ഭാഗമായി ബി എസ് എൻ എൽ മേള ഓഗസ്ത് 26ന് രാവിലെ 10 മുതൽ രണ്ട് മണി വരെ മുനിസിപ്പാലിറ്റി ഓഫീസിലും, 27ന്,കൊയിലാണ്ടി ബസ് സ്റ്റാൻഡിലും നടക്കും. ഒപ്റ്റിക്കൽ ഫൈബർ വൈഫൈ കണക്ഷനൂകളുടെ പുതിയ ഓഫറുകളും പരിചയപ്പെടുത്തും. സിം കരസ്ഥമാക്കാൻ ആധാർ കാർഡുമായി എത്തണം. കൂടുതൽ വിവരങ്ങൾക്ക് 0496- 2620440 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണം.

Leave a Reply

Your email address will not be published.