എം പി വേലായുധൻ മാസ്റ്റർ അനുസ്മരണം മുൻ ഡി സി സി വൈസ് പ്രസിഡണ്ട് കെ.സി അബു ഉദ്ഘാടനം ചെയ്തു

എം പി വേലായുധൻ മാസ്റ്റർ അനുസ്മരണം. ചേളന്നൂർ പഞ്ചായത്ത് പ്രസിഡണ്ടും ജില്ലാ കോൺഗ്രസ് വൈസ് പ്രസിഡണ്ടും ആയിരുന്ന എം.പി വേലായുധൻ മാസ്റ്ററുടെ ഒമ്പതാം ചരമവാർഷിക ദിനത്തിൽ നടത്തിയ അനുസ്മരണം മുൻ ഡി സി സി വൈസ് പ്രസിഡണ്ട് കെ.സി അബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എൻ.ശ്യാംകുമാർ അധ്യക്ഷത വഹിച്ചു. ഡി.സി സി വൈസ് പ്രസിഡണ്ട് പി.പി. നൗഷിർ, ജനറൽ സെക്രട്ടറി സി.വി ജിതേഷ്, ഐ എൻ ടി യു സി അഖിലേന്ത്യാ സെക്രട്ടറി എം പി പത്മനാഭൻ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഗൗരി പുതിയോത്ത്, യുഡിഎഫ് ചെയർമാൻ പി. ശ്രീധരൻ, വി.ജിതേന്ദ്രനാഥൻ, വി.എം ചന്തുക്കുട്ടി .എൻ ചോയിക്കുട്ടി, എൻ.പി കോരൻ, കെ.രാജേന്ദ്രൻ കെ, കെ അനൂപ് കുമാർ സി.കെ. ഷാജി, ജമീല വി എച്ച്, വിഎം. ഷാനി, സിനിഷൈജൻ, സി മുരളിധരൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.