പേരാമ്പ്ര നിയോജക മണ്ഡലം കേന്ദ്രമായി പ്രവർത്തിക്കുന്ന ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് നിർധനരും നിരാലംബരുമായ ഭവനരഹിതർക്ക് ആദ്യ ഘട്ടത്തിൽ നിർമിച്ചു നൽകിയ അഞ്ച് സ്നേഹവീടുകളുടെ താക്കോൽ കൈമാറൽ ചടങ്ങിൻ്റെ പ്രചാരണാർത്ഥം വിളംബരജാഥ നടത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങ് ഇന്ന് ഉച്ചക്ക് 2.30 ന് പേരാമ്പ്ര കമ്യുണിറ്റി ഹാളിൽ നടക്കും. ഷാഫി പറമ്പിൽ എം പി മുഖ്യാതിഥിയായിരിക്കും. അഡ്വ.ടി സിദ്ദീഖ് എം.എൽ.എ മുഖ്യ പ്രഭാഷണം നിർവഹിക്കും. ഡി സി സി പ്രസിഡൻ്റ് അഡ്വ. കെ പ്രവീൺ കുമാർ ആദരിക്കൽ ചടങ്ങ് നിർവഹിക്കും.
വിളംബര ജാഥക്ക് ചെയർമാൻ മുനീർ എരവത്ത്, ജനറൽ സെക്രട്ടറി ഒ എം രാജൻ മാസ്റ്റർ, ഉമ്മർ തണ്ടോറ, ചിത്ര അനിൽ, ആലീസ് മാത്യു, വി കെ രമേശൻ, സാജിദ് അഹമ്മദ്, ഗീത കല്ലായി, വി വി ദിനേശൻ, പി എം പ്രകാശൻ, വിനൂജ് വി ഡി, ഇ പത്മിനി, രാജൻ കെ പുതിയേടത്ത്, ഷിജിന പി എന്നിവർ നേതൃത്വം നൽകി.