കൺസ്യൂമർഫെഡിന്റെ ഓണച്ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം സ്റ്റാച്യുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ആന്ധ്ര ജയ അരി, കുറുവ അരി, കുത്തരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ തുടങ്ങി 13 നിത്യോപയോഗ സാധനങ്ങൾ 30 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകും. ദിനേശ്, റെയ്ഡ്‌കോ, മിൽമ തുടങ്ങിയ സഹകരണ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങളും പ്രത്യേക വിലക്കുറവിൽ വിൽക്കും.
ഓണവിപണിയിലെ കൃത്രിമ വിലക്കയറ്റം തടയാനും പൊതുജനങ്ങൾക്ക് ആവശ്യസാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനും സർക്കാർ ഇടപെടലിന്റെ ഭാഗമാണ് ഓണച്ചന്തകൾ. ഇന്ന് മുതൽ സെപ്റ്റംബർ 4 വരെ ത്രിവേണി സൂപ്പർമാർക്കറ്റുകളിലും സഹകരണസംഘങ്ങളിലുമാണ് ഓണച്ചന്തകൾ പ്രവർത്തിക്കുക.
സബ്സിഡി വില (തിരഞ്ഞെടുത്ത സാധനങ്ങൾ):
ജയ അരി / കുറുവ അരി / കുത്തരി (8 കിലോ) – ₹264
പച്ചരി (2 കിലോ) – ₹58
പഞ്ചസാര (1 കിലോ) – ₹34.65
ചെറുപയർ (1 കിലോ) – ₹90
വൻകടല (1 കിലോ) – ₹65
ഉഴുന്ന് (1 കിലോ) – ₹90
വൻപയർ (1 കിലോ) – ₹70
തുവരപ്പരിപ്പ് (1 കിലോ) – ₹93
മുളക് (1 കിലോ) – ₹115.50
മല്ലി (500 ഗ്രാം) – ₹40.95
വെളിച്ചെണ്ണ (1 ലിറ്റർ) – ₹349