ഓണക്കാല വിലക്കയറ്റം തടയാൻ സംയുക്ത സ്ക്വാഡ് പരിശോധന

ഓണക്കാലത്ത് വിലക്കയറ്റം, കരിഞ്ചന്ത, പൂഴ്ത്തിവെയ്പ് എന്നിവ തടയുന്നതിനായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡ് പരിശോധന നടത്തി. കോഴിക്കോട് താലൂക്കിലെ കുന്ദമംഗലം, പടനിലം, ചൂലാംവയൽ എന്നിവിടങ്ങളിലാണ് പൊതുവിപണി പരിശോധന നടത്തിയത്.

മുദ്ര പതിക്കാത്ത ത്രാസ് ഉപയോഗിച്ചതായി കണ്ടെത്തിയ മൂന്ന് കടകളിൽ നിന്നായി 6000 രൂപ പിഴ ഈടാക്കുകയും വിലവിവര പട്ടിക പ്രദർശിപ്പിക്കാത്ത നാല് കടകൾക്കെതിരെയും, ഭക്ഷ്യസുരക്ഷാ ലൈസൻസ് ഇല്ലാത്തതും ന്യൂനതകൾ കണ്ടെത്തിയതുമായ രണ്ട് സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി നോട്ടീസ് നൽകുകയും ചെയ്തു.

കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസർ ജോജി സഖറിയ, റേഷനിംഗ് ഇൻസെക്ടർമാരായ കെ പി ബൈജു, സി വിനോദ്, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ കെ വി സുദീപ്, ഇൻസ്പെക്റ്റിംഗ് അസിസ്റ്റൻ്റ് ഇ ഗിരീഷ് കുമാർ, സി കെ പ്രിനീഷ്, ഭക്ഷ്യസുരക്ഷാ ഓഫീസർ എ പി അനു എന്നിവരടങ്ങിയ സ്ക്വാഡാണ് പരിശോധന നടത്തിയത്. തുടർന്നുള്ള ദിവസങ്ങളിൽ പൊതുവിപണി പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ ജോജി സഖറിയ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

അമീബിക്ക് മസ്തിഷ്ക ജ്വരം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോട് മുഖ്യമന്ത്രി

Next Story

കൊയിലാണ്ടിയിൽ കെ.എം.എയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ

Latest from Main News

ഷാഫിപറമ്പിൽ എംപിയെ വഴിയിൽ തടഞ്ഞ് ഡിവൈഎഫ്ഐ, റോഡിലിറങ്ങി പ്രതികരിച്ച് ഷാഫി

വടകരയില്‍ എംപി ഷാഫി പറമ്പിലിനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം. വടകര ടൗണ്‍ ഹാളില്‍ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങവെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി

സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തിദിനങ്ങള്‍ കുറച്ച് സമയം കൂട്ടാന്‍ ആലോചന

സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തിദിനങ്ങള്‍ കുറച്ച് സമയം കൂട്ടാന്‍ ആലോചന. ഞായറാഴ്ചയ്ക്ക് പുറമേ ശനിയാഴ്ചയും അവധി നല്‍കി പ്രവൃത്തിദിനങ്ങള്‍ ആഴ്ചയില്‍ അഞ്ച്

പരിപാടിക്കിടെ കുഴഞ്ഞുവീണ നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍

പ്രമുഖ നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയിൽ. ഞായറാഴ്ച രാത്രി കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ഒരു പരിപാടിക്കിടെ കുഴഞ്ഞുവീണ

ഉമ്മൻ ചാണ്ടി ഭവനപദ്ധതിയായ ‘സ്നേഹവീടി’ൻ്റെ കോഴിക്കോട് ജില്ലയിലെ ആദ്യ ഭവനത്തിൻ്റെ താക്കോൽ കൈമാറ്റ കർമ്മം ഷാഫിപറമ്പിൽ എംപി നിർവഹിച്ചു

ഇൻകാസ് – ഒഐസിസി ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി ബഹുമാന്യനായ ഉമ്മൻ ചാണ്ടിയുടെ നാമധേയത്തിൽ കോഴിക്കോട് ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലെയും

ന്യൂനമർദം ശക്തി പ്രാപിക്കുന്നു, കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

വടക്കു പടിഞ്ഞാറൻ ബംഗാൾഉൾക്കടലിന് മുകളിൽ ഒഡിഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിക്കുന്നു. കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്