മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ്; ഭവനവായ്പാ വിതരണം സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

സംസ്ഥാന മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് അംഗങ്ങളായ മദ്രസ അധ്യാപകർക്കുള്ള വിവാഹ ധനസഹായ വിതരണവും സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ സഹായത്തോടെയുള്ള ഭവന വായ്പ‌ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ നിർവ്വഹിച്ചു. കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽ ക്ഷേമനിധിയിൽ അംഗങ്ങളായ മദ്രസ്സാധ്യാപകർക്ക് നൽകുന്ന പലിശരഹിത ഭവന വായ്പ, വിവാഹ ധനസഹായം, ചികിത്സ ധനസഹായം തുടങ്ങിയവയുടെ വിതരണവും നടന്നു.

ന്യൂനപക്ഷ ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ മദ്രസ അധ്യാപകരുടെ മക്കൾക്കുള്ള വിവാഹ ധനസഹായമായി 25,000 രൂപ വീതം ആദ്യഘട്ടത്തിൽ 100 പേർക്കാണ് വിതരണം ചെയ്തത്. ഭവന രഹിതരായ 270 അധ്യാപകർക്ക് അഞ്ച് ലക്ഷം വീതം പലിശ രഹിത വായ്പയും അനുവദിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി ഇരുന്നൂറിലധികം ആളുകൾ വിതരണോദ്ഘാടനത്തിൽ പങ്കെടുത്തു.

ചടങ്ങിൽ കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ കാരാട്ട് റസാഖ് അധ്യക്ഷനായി. അഹമ്മദ് ദേവർകോവിൽ എംഎൽഎ, കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് സിഇഒ അബ്ദുൽ നാസർ പുലത്ത്, കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്റ്റീഫൻ ജോർജ്, എസ്കെഐഎംവിബി മാനേജർ മോയിൻകുട്ടി മാസ്റ്റർ, സുന്നി വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി എ കെ അബ്ദുൽ ഹമീദ്, സിഐഇആർ സെക്രട്ടറി അബ്ദുൽ വഹാബ് നന്മണ്ട, മജിലിസ് വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ഡോ. സി എച്ച് അനീനുദ്ധീൻ, വിസ്ഡം വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി മുജീബ് മദനി ഒട്ടുമ്മൽ, കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ എംഡി സി അബ്ദുൽ മുജീബ് തുടങ്ങിയവർ സംസാരിച്ചു.

സംസ്ഥാനത്തെ മുഴുവൻ മദ്രസാധ്യാപകരെയും ക്ഷേമനിധി ബോർഡിന് കീഴിൽ കൊണ്ടുവരുക, ന്യൂനപക്ഷ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി പരിശ്രമിക്കുക, ഭവനരഹിതരായ മദ്രസാധ്യാപകരെ സഹായിക്കുക ക്ഷേമനിധിയിൽ അംഗങ്ങളായ മദ്രസാധ്യാപകരുടെ രണ്ട് പെൺമക്കളുടെ വിവാഹത്തിന് ധനസഹായം,ചികിത്സാധനസഹായം പ്രസവാനുകൂല്യം, പെൻഷൻ തുടങ്ങിയവ ലക്ഷ്യം വെച്ചുകൊണ്ടാണ് ക്ഷേമനിധി ബോർഡ് ഇത്തരം പദ്ധതികൾ നടപ്പിലാക്കിവരുന്നത്.

Leave a Reply

Your email address will not be published.

Previous Story

താമരശ്ശേരി ചുരത്തിൽ ആറാം വളവിന് സമീപം വാഹനങ്ങളുടെ കൂട്ടയിടി

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 26 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

Latest from Main News

കായികതാരങ്ങളായ 50 വിദ്യാർഥികൾക്ക് വീട് നിർമിച്ചു നൽകും -മന്ത്രി വി ശിവന്‍കുട്ടി; ദേവനന്ദക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നിർമിക്കുന്ന വീടിന് ശിലയിട്ടു

കായികതാരങ്ങളായ 50 വിദ്യാർഥികൾക്ക് വീട് നിർമിച്ചു നൽകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാന സ്‌കൂള്‍ കായിക മേളയിൽ മികച്ച

ഷാഫി പറമ്പിലിന് എതിരായ പൊലീസ് നടപടിയിൽ സംസ്ഥാനത്തോട് റിപ്പോർട്ട് തേടാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം

ഷാഫി പറമ്പിലിന് എതിരായ പൊലീസ് നടപടിയിൽ സംസ്ഥാനത്തോട് റിപ്പോർട്ട് തേടാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം.ലോക്സഭാ സെക്രട്ടറിയേറ്റാണ് നിർദേശം നൽകിയത്. 15

55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു

55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. തൃശൂരിൽ വച്ച് നടന്ന ചടങ്ങിൽ സാസ്‌കാരിക മന്ത്രി സജി ചെറിയാനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.

കൈറ്റ് സംഘടിപ്പിക്കുന്ന ‘ഹരിതവിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം എഡിഷൻ ഡിസംബർ മുതൽ ആരംഭിക്കും

പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന ‘ഹരിതവിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ