സംസ്ഥാനത്ത് നവംബര്‍ ഒന്ന് മുതല്‍ ഹെവി വാഹനങ്ങള്‍ക്ക് ബ്ലൈന്‍ഡ് സ്പോട്ട് മിറര്‍ നിര്‍ബന്ധമാക്കി സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കും സ്‌കൂള്‍ വാഹനങ്ങള്‍ക്കും നിര്‍ദേശം ബാധകമാണ്.
ഹെവി വാഹന ഡ്രൈവര്‍മാരുടെ ബ്ലൈന്‍ഡ് സ്പോട്ടുകളില്‍ ആണ് കൂടുതല്‍ അപകടങ്ങള്‍ നടന്നിട്ടുള്ളത് എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ബ്ലൈന്‍ഡ് സ്പോട്ട് മിററിന്റെ ശരിയായ ഉപയോഗം സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് (എംവിഡി) ബോധവത്കരണം നല്‍കണമെന്നും സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. ഡ്രൈവിംഗ് സ്‌കൂളുകള്‍ ഇതേപ്പറ്റി പഠിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.