കണ്ണൂർ പെരുമ്പുന്നയിൽ ട്രാവലർ മറിഞ്ഞ് 10 പേർക്ക് പരുക്ക്. ഗുണ്ടൽപ്പേട്ടിൽ പോയി മടങ്ങുകയായിരുന്ന കൂത്തുപറമ്പ് മെരുവമ്പായി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു അപകടം നടന്നത്. പാലപ്പുഴ – പെരുമ്പുന്ന മലയോര ഹൈവേയിലാണ് സംഭവം. റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് താഴ്ചയിലേക്ക് ട്രാവലർ മറിഞ്ഞാണ് അപകടം ഉണ്ടായത്. തലകീഴായിട്ടാണ് വാഹനം മറിഞ്ഞത്. പിന്നീട് ശബ്‍ദം കേട്ട് എത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫയർഫോഴ്‌സ് സംഘമെത്തി വാഹനത്തിലുണ്ടായിരുന്നവരെ പുറത്തിറക്കിയത് ശ്രമകരമായിട്ടാണ്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 30 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.മാനസികാരോഗ്യവിഭാഗം ഡോ.ലിൻഡ.എൽ.ലോറൻസ് 4.00 PM to
അരിക്കുളം: മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാവിന്റെ പേര് എടുത്തുമാറ്റാനും പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ചെറുത്തു തോൽപ്പിക്കണമെന്ന്
ബാലഗോകുലം സുവർണ്ണ ജയന്തിയോടനുബന്ധിച്ച് കന്യാകുമാരി നിന്ന് ആരംഭിച്ചു ഗോകർണ്ണത്തിൽ അവസാനിക്കുന്ന സുകൃതം കേരളം ഗോകുല കലാ യാത്രയുടെ വടകര ജില്ലയിലെ പരിപാടികൾ
ഗുവാഹത്തി: ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ (AICF) സംഘടിപ്പിച്ച സീനിയർ നാഷണൽ ആർബിറ്റർ (Senior National Arbiter – SNA) പരീക്ഷ
കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്രിസ്മസ് ക്യാമ്പ് ആരംഭിച്ചു. കൊയിലാണ്ടി നഗരസഭ ചെയർമാൻ യു ,കെ ചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം







