ലോകത്ത് അറിയപ്പെട്ട എല്ലാ മതങ്ങളുംകുടുംബ ബന്ധത്തെ പവിത്രമായി കാണുന്നു ഒരു മതത്തിലും വിശ്വാസമില്ലാത്ത മതനിരാസവാദികളും ജീവിക്കുന്നത് കുടുംബമായി തന്നെയാണ് ആശ്രിതത്വം, സ്നേഹം . കടമകൾ, കടപ്പാടുകൾ, ബാധ്യതകൾ, ഉത്തരവാദിത്വങ്ങൾ , ഇവയെല്ലാം ഇഴചേർന്ന പാരസ്പര്യമാണ് കുടുംബ ബന്ധങ്ങൾ . മനുഷ്യൻ സാമൂഹിക തിന്മകളിലേക്ക് നീങ്ങാതിരിക്കുകയും ഒര് പരിധി വരെ കുടുംബമെന്ന ബന്ധനം പര്യാപ്തമാണ് ഈ ബന്ധ വിശുദ്ധിയുടെ ബലിഷ്ട പാശത്തിലാണ് സമൂഹത്തിന്റെ ഭദ്രത എന്നും കൊയിലാണ്ടി മണ്ഡലം നടത്തിയ ഫാമിലി മീറ്റ് വിലയിരുത്തി ഇർഷാദ് ജനറൽ സെക്രട്ടറി ടി. എ. സുൽത്താൻ അധ്ക്ഷ വഹിച്ചു അബ്ദുൽ വാജിദ് അൻസാരി ഉൽഘാടനം ചെയ്തു കെ എ ൻ എം വൈസ് പ്രസിഡന്റ് പി. അബ്ദുൽ കാദർ മുഹമ്മദലി മൗലവി കെ. കെ കട്ടിപ്പാറ ഫിഹർ ബാത്ത മണ്ഡലം സെക്രട്ടറി യൂ റാഷിദ് ഐ എ സ് എം സെക്രട്ടറി എന്നിവർ സംസാരിച്ചു
സമാധാനമുള്ള ജീവിതത്തിനും കെട്ടുറപ്പുള്ള സമൂഹനിർമ്മിതിക്കും എല്ലാ നിലക്കും ആരോഗ്യമുള്ള തലമുറകളുടെ സൃഷ്ടിപ്പിനും കുടുംബം അനിവാര്യമാണെന്ന് അതുമായി ബന്ധപ്പെട്ട പഠനങ്ങളെല്ലാം അടിവരയിടുന്നുണ്ട് പുതിയ കാലത്തെ ലിബറൽ ചിന്താഗതികളിൽ പെട്ട് വിവാഹ – കുടുംബം നിരാസം പിന്തുടരുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കാണ് ഇടവരുത്തുകഎന്നും യോഗം വിലയിരുത്തി
ഇത്തരം കുടുംബ നിഷേധ പ്രവണതകൾ കേരളത്തിൽ മുള പൊട്ടി കൊണ്ടിരിക്കുന്ന കാലത്ത് കേരളാ നദ്വത്തുൽ മുജാഹിദീന്റെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ സംഗമങ്ങൾ തീർച്ചയായും ഫലപ്രദമാണ്*എന്നുംകൊയിലാണ്ടി
മണ്ഡലം സമ്മേളനം ചൂണ്ടി കാട്ടി..