കേരളത്തില്‍ ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കേരളത്തില്‍ ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വയനാട് തരുവണ സ്വദേശിയായ 30 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിൽ ജോലി ചെയ്യുന്ന യുവാവ് നീന്തൽ കുളത്തിൽ കുളിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം എട്ടായി.

45 വയസ്സുള്ള വയനാട് ബത്തേരി സ്വദേശിക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മലപ്പുറം സ്വദേശിയായ നാല്‍പ്പത്തിയൊമ്പതുകാരനും ചേളാരി സ്വദേശിയായ പതിനൊന്നുകാരിയും ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞും അന്നശ്ശേരി സ്വദേശിയായ മുപ്പത്തിയെട്ടുകാരനും രോഗം ബാധിച്ച് ചികിത്സയിലാണ്.

Leave a Reply

Your email address will not be published.

Previous Story

തൊഴിലുറപ്പ് വേതനം ഓണത്തിന് മുൻപ് വിതരണം ചെയ്യണം

Next Story

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 25.08.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

Latest from Local News

ജവാൻ പി മാധവൻ നായർ സ്മാരക പുരസ്കാരവും പ്രഭാത ബുക്ക് ഹൗസ് എൻഡോവ് മെന്റും നമ്പ്രത്ത്കര യുപി സ്കൂളിന് സമ്മാനിച്ചു

ജവാൻ പി മാധവൻ നായർ സ്മാരക പുരസ്കാരവും പ്രഭാത ബുക്ക് ഹൗസ് എൻഡോവ് മെന്റും നമ്പ്രത്ത്കര യുപി സ്കൂളിന് സമ്മാനിച്ചു. കീഴരിയൂർ

കേരള സ്റ്റേറ്റ്സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊയിലാണ്ടി മുൻസിപ്പൽ മണ്ഡലം സമ്മേളനം നടത്തി

കേരള സ്റ്റേറ്റ്സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊയിലാണ്ടി മുൻസിപ്പൽ മണ്ഡലം സമ്മേളനം ജില്ലാ സിക്രട്ടറി  ഓ.എം. രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ശമ്പള

കിർത്താഡ്സ് ഗോത്രഭാഷ പ്രതിഭാ പുരസ്കാരം വാസുദേവൻ ചീക്കല്ലൂരിന്

ഗോത്രസാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്കുള്ള കിർത്താഡ്സ് ഗോത്രഭാഷ പ്രതിഭാ പുരസ്കാരം വാസുദേവൻ ചീക്കല്ലൂരിന്. ഗോത്രഭാഷാ ചരിത്രവഴികളിൽ നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നല്‍കിയത്.

എസ് വൈ എസ് സോൺ തലങ്ങളിൽ സംഘടിപ്പിച്ച സ്നേഹലോകം ജില്ലാ സമാപനം നാളെ കാട്ടിലെ പീടികയിൽ

തിരുവസന്തം ആയിരത്തി അഞ്ഞൂറ് ക്യാമ്പയിന്റെ ഭാഗമായി എസ് വൈ എസ് സോൺ തലങ്ങളിൽ സംഘടിപ്പിച്ച സ്നേഹ ലോകം പരിപാടികളുടെ ജില്ലാ സമാപനം

പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇന്ദിരാജി സ്മൃതി യാത്ര നടത്തി

പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇന്ദിരാജി സ്മൃതി യാത്ര നടത്തി. തച്ചൻ കുന്നിൽ നിന്ന് ആരംഭിച്ച ഇന്ദിരാജി സ്മൃതി യാത്ര പയ്യോളി