മേപ്പയ്യൂർ: തൊഴിലുറപ്പ് തൊഴിലാളികളുടെ കഴിഞ്ഞ കാല മുഴുവൻ തൊഴിലുറപ്പ് വേതനവും ഓണത്തിന് മുൻപ് വിതരണം ചെയ്യണമെന്നും, തൊഴിൽ ദിനങ്ങൾ ഇരട്ടിയായി വർദ്ദിപ്പിക്കണമെന്നും വർദ്ദിപ്പിച്ച വേതനം കട്ട് ചെയ്യാതെ മുഴുവൻ തൊഴിലാളികൾക്ക് നൽകണമെന്നും തൊഴിലുറപ്പ് കുടുംബശ്രീ എസ്. ടി. യു മേപ്പയ്യൂർ പഞ്ചായത്ത് കൺവെൻഷൻ അധികൃതരോടാവ’ശ്യപ്പെട്ടു.മേപ്പയ്യൂർ പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.എസ്.ടി.യു പഞ്ചായത്ത് പ്രസിഡൻ്റ് മുജീബ് കോമത്ത് അധ്യക്ഷനായി. വനിതാ ലീഗ് മണ്ഡലം പ്രസിഡൻ്റ് ഷർമിന കോമത്ത് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡൻ്റ് അസീസ് കുന്നത്ത്, ചന്ദ്രൻ കല്ലൂർ, എം.കെ ജമീല, കീപ്പോട്ട് അമ്മത്, ടി.എം.അബ്ദുല്ല, ഐ.ടി അബ്ദുൽ സലാം, റാബിയ എടത്തിക്കണ്ടി, സറീന ഒളോറ, അഷീദ നടുക്കാട്ടിൽ, ജംസീന കീഴ്പ്പയ്യൂർ സംസാരിച്ചു. ഭാരവാഹികളായി: സഫിയ തെക്കയിൽ (പ്രസിഡൻ്റ്), എം. ടി. കദീശ, സീനത്ത് പടിഞ്ഞാറയിൽ (വൈസ് :പ്രസി), ജംസീന മുറിച്ച ഒളോറ(ജന: സെക്രട്ടറി), സീനത്ത് വാളിയിൽ, ഷരീഫ കുയിമ്പിൽ (ജോ: സെക്രറി), നഫീസ കുഞ്ഞിക്കണ്ടി (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.
Latest from Local News
നടുവത്തൂർ : 2025 – 26 അധ്യയന വർഷത്തെ നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവ: ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ്
അരിക്കുളം:- ഊരള്ളൂർ പരേതനായ ചാലയിൽ രാരപ്പൻ നായരുടെ മകൾ ചാലയിൽ പാർവ്വതി അമ്മ (70) അന്തരിച്ചു.. മാതാവ്: പരേതയായ ചാലയിൽ മാധവിയമ്മ.സഹോദരങ്ങൾ:
വേതന പാക്കേജ് പുനർനിർണയിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം നാളെ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിനു മുമ്പിൽ മാർച്ച് ധർണയും നടത്തും.
കേരള എൻജിഒ അസോസിയേഷൻ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച ഇന്ദിര ഗാന്ധി അനുസ്മരണ സദസ്സ് കേരള എൻ ജി ഒ അസോസിയേഷൻ
കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും മാതൃഭൂമിയും ചേർന്ന് നടപ്പിലാക്കുന്ന ‘എൻ്റെ വീട് പദ്ധതിയിൽ ഉൾപ്പെടുത്തി കീഴരിയൂരിൽ 5-ാം വാർഡിൽ പുതിയോട്ടിൽ സുരാജിൻ്റെ കുടുംബത്തിനു







