അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് ഈ വർഷത്തെ കേരളോത്സവത്തിന് സ്വാഗതസംഘം രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അദ്ധ്യക്ഷം വഹിച്ചു.സ്റ്റാൻ്റിംഗ് കമ്മറ്റി അംഗങ്ങളായ എ.എം.സരിത, സുനീഷ് നടുവിലയിൽ സെക്രട്ടറി ടി. അനിൽകുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ക്ലബ്ബ് ഭാരവാഹികൾ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ചെയർപേഴ്സണും സെക്രട്ടറി ടി.അനിൽകുമാർ കൺവീനറുമായി സ്വാഗത സംഘം രൂപീകരിച്ചു. പ്രോഗ്രാം കമ്മിറ്റി,കലാ, കായിക, ഭക്ഷണം, പബ്ലിസിറ്റി, സാമ്പത്തികം, സ്റ്റേജ് & ഡെക്കറേഷൻ എന്നീ സബ്ബ് കമ്മറ്റികളും രൂപീകരിച്ചു.സെപ്റ്റംബർ 13 മുതൽ 28 വരെ വിവിധ വേദികളിൽ വെച്ച് പരിപാടികൾ നടത്തപ്പെടും.വൈസ് പ്രസിഡണ്ട് സി.കെ.റിജേഷ് സ്വാഗതവും വാർഡ് മെമ്പർ വാസവൻ പൊയിലിൽ നന്ദിയും പറഞ്ഞു.
Latest from Local News
കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടിയ സംഭവത്തിൽ സമരത്തിനൊരുങ്ങി ജില്ലയിലെ ഡോക്ടർമാർ. ജില്ലയിലെ മുഴുവൻ
അരിക്കുളം ഗ്രാമ പഞ്ചായത്ത് നാലാം വാർഡിൽ ഏക്കാട്ടുരിൽഭിന്നശേഷി കാരനായ നടക്കാൻ പോലും കഴിയാത്ത മക്കാട്ട് നജ്മലിന്റെ വീട്ടിലേക്കുള്ള റോഡ് അടിയന്തിരമായി ഗതാഗത
കോഴിക്കോട് : സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തിയ ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്സിലെ മുതിര്‍ന്ന പഠിതാവും മുന്‍ കായികാധ്യാപകനുമായ ടി സി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 09 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.എല്ല് രോഗ വിഭാഗം ഡോ :
മൂടാടി ഗ്രാമപഞ്ചായത്തിലെ നന്തിയില്‍ മത്സ്യവിതരണ കേന്ദ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പില്‍ ഉപജീവന ഉപാധിയൊരുക്കുന്ന പദ്ധതിയില്‍