കോരപ്പുഴ പാലത്തിന് സമീപം അരയാൽമരം കൊമ്പ് പൊട്ടി വീണു; ഗതാഗത തടസ്സം നീക്കി അഗ്നിരക്ഷാസേന

കോരപ്പുഴ കോരപ്പുഴ പാലത്തിനടുത്ത് അരയാൽ മരം പൊട്ടി റോഡിലേക്ക് മുറിഞ്ഞു വീണു.വാഹന ഗതാഗത്തിന് തടസ്സമായി തൂങ്ങിക്കിടന്ന മരകൊമ്പ് കൊയിലാണ്ടി അഗ്നി രക്ഷാ സേന ഇടപെട്ട് മുറിച്ചുമാറ്റി. വ്യാഴാഴ്ച വൈകുന്നേരം നാലുമണിയോടുകൂടിയാണ് മരക്കൊമ്പ് പൊട്ടി ദേശീയപാതയിലേക്ക് തൂങ്ങി കിടന്നത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും മരക്കൊമ്പ് മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published.