കോഴിക്കോട്: കോഴിക്കോട് ഇരിങ്ങണ്ണൂരിൽ വിവാഹ വീട്ടിൽ നിന്ന് 10 പവൻ സ്വർണവും 6000 രൂപയും മോഷ്ടിച്ചതായി പരാതി. മുടവന്തേരി സ്വദേശി ടി.പി അബൂബക്കറിന്റെ വീട്ടിലാണ് മോഷണം. നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. 50,000 രൂപയും 10 പവൻ സ്വർണവുമായിരുന്നു അലമാരയിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നത്.