അശ്ലീല സന്ദേശ വിവാദത്തിന് പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെച്ച് രാഹുൽ മാങ്കൂട്ടത്തിൽ. രാജിവെക്കാൻ രാഹുലിനോട് എഐസിസി നിർദ്ദേശം നൽകിയിരുന്നു. ആരോപണങ്ങളിൽ കോൺഗ്രസ് നേതൃത്വം വെട്ടിലായതിന് പിന്നാലെയാണ് കടുത്ത നടപടി. എന്നാൽ, എംഎൽഎ സ്ഥാനത്ത് തുടരും. ആരോപണങ്ങളിൽ കഴമ്പുണ്ടെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കാനും ആലോചനയുണ്ട്.