തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിന് ഇനി മുതൽ ഓട്ടോമാറ്റിക് ഗിയർ കാർകളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാനാകും. ഇതു വിലക്കുന്ന പഴയ ഉത്തരവ് ഭേദഗതി ചെയ്ത് മോട്ടോർ വാഹന വകുപ്പ് പുതിയ സർക്കുലർ പുറത്തിറക്കി. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് മാറ്റം വരുത്തിയത്. മോട്ടോർ സൈക്കിൾ വിത്ത് ഗിയർ ലൈസൻസ് നേടാൻ ഹാൻഡിലിൽ ഗിയർ ഉണ്ടായിരിക്കണമെന്ന നിബന്ധനയും ഒഴിവാക്കി.
ഡ്രൈവിങ് ടെസ്റ്റിനായി സ്‌കൂളുകൾ കൊണ്ടുവരുന്ന വാഹനങ്ങൾക്ക് 15 വർഷത്തിൽ കൂടുതൽ പഴക്കമുണ്ടാകരുതെന്ന വ്യവസ്ഥയും, ഡ്രൈവിങ് സ്‌കൂൾ വാഹനങ്ങളിൽ നിർബന്ധമായും ഡാഷ്ബോർഡ് ക്യാമറ വേണമെന്ന തീരുമാനവും പുതിയ സർക്കുലറിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.