തിരുവനന്തപുരം : ഭക്ഷണത്തിന് രുചി കൂട്ടാൻ മാത്രം ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനം മാത്രമല്ല കടുക്. ചെറുതായിട്ടും നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്ന ഭക്ഷണസാധനമാണ് ഇത്.
ഫൈറ്റോ ന്യൂട്രിയന്റുകൾ, മിനറൽസ്, വൈറ്റമിനുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവ കടുകിൽ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. 100 ഗ്രാമിൽ 508 കാലറി ലഭ്യമാകുമെന്നത് കടുകിന്റെ പ്രത്യേകതയാണ്. കൂടാതെ രക്തത്തിലെ കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുറയ്ക്കാൻ സഹായിക്കുന്ന നിയാസിനും അടങ്ങിയിട്ടുണ്ട്.
കാൻസർ പ്രതിരോധത്തിൽ സഹായം
കടുകിലെ സെലേനിയം കാൻസർ കോശങ്ങളുടെ വളർച്ച തടയുന്നു. കാൻസർ രൂപപ്പെടുന്നതിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാനും ഇവയ്ക്കു കഴിയും.
വേദനാശമന ഗുണം
റുമാറ്റിക് ആർത്രൈറ്റിസ് രോഗികൾക്ക് കടുക് മികച്ചൊരു വേദനാശമനിയാണ്. മസിൽ വേദന, മൈഗ്രേൻ, ആസ്ത്മ, ശ്വാസംമുട്ടൽ തുടങ്ങിയ രോഗലക്ഷണങ്ങൾക്കും കടുക് ആശ്വാസം നൽകുന്നു.
ദഹനത്തിനും എല്ലുകൾക്കും കരുത്ത്
കടുകിലുള്ള നാരുകൾ ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു. മഗ്നീഷ്യം, കാൽസ്യം എന്നിവ എല്ലുകളുടെ കരുത്ത് കൂട്ടുകയും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
സൗന്ദര്യത്തിനും മുടിയുടെ ആരോഗ്യത്തിനും
കടുക് അരച്ച് എണ്ണ ചേർത്ത് മുഖത്ത് പുരട്ടുന്നത് ചർമ്മത്തിലെ മരിച്ച കോശങ്ങൾ നീക്കി മുഖകാന്തി വർധിപ്പിക്കുന്നു. വിറ്റാമിൻ A, E, ഒമേഗ 3, 6, കാൽസ്യം, പ്രോട്ടീൻ എന്നിവ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
പ്രമേഹരോഗികൾക്ക് ഗുണം
കടുകിന്റെ ഇലകൾ പ്രമേഹരോഗികൾക്ക് ഗുണകരമാണ്. രക്തത്തിലെ കൊളസ്ട്രോൾ നിയന്ത്രിക്കാനും ഇവ സഹായിക്കുന്നു.