അഴിയൂർ മുതൽ വെങ്ങളം വരെ ദേശീയ പാതയിലെ യാത്ര ദുരിതത്തിന് എതിരെ ഷാഫി പറമ്പിൽ എം പി യുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭത്തിന് യു.ഡി എഫ് ആർ എം പി ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് കൺവെൻഷൻ പിന്തുണ പ്രഖ്യാപിച്ചു. റോഡിലെ യാത്ര ദുരിത പുർണമാണ് . ഈ കാര്യത്തിൽ ദേശീയ പാത അതോററ്ററിയും പൊതുമരാമത്ത് വകുപ്പും കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്ന് യോഗം വിലയിരുത്തി. 26 ന് വടകര ശാദി മഹൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന തദ്ദേശീയം 2025 വിജയിപ്പിക്കാനും തിരുമാനിച്ചു. കൺവെൻഷൻ യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ കെ അൻവർ ഹാജി അധ്യക്ഷത വഹിച്ചു. പി ബാബുരാജ്, യു എ റഹീം, വി പി പ്രകാശൻ , പ്രദീപ് ചോമ്പാല , വി കെ അനിൽ കുമാർ , പി പി ഇസ്മായിൽ , ഭാസ്ക്കരൻ മോനാച്ചി, കാസിo നെല്ലോളി, സി സുഗതൻ , ഇസ്മായിൽ മാളിയേക്കൽ, ഹാരിസ് മുക്കാളി, എന്നിവർ സംസാരിച്ചു.
Latest from Local News
ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ പാറോപ്പടി വാര്‍ഡില്‍ വോട്ടറായി എന്റോള്‍മെന്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍
കൊയിലാണ്ടി : കുറുവങ്ങാട് എക്കോ ലൈറ്റ് ഏൻറ് സൌണ്ട് ഉടമ ശങ്കരൻ (62) അന്തരിച്ചു . അഛൻ : പരേതനായ കേളപ്പൻ.
കൊയിലാണ്ടി: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ഖാദി ഓണം മേള 2025ന്റെ ഭാഗമായി
കോഴിക്കോട്: ഒപ്പം കെയർ ഫൌണ്ടേഷൻ ചാരിറ്റി ട്രെസ്റ്റിന്റെ കുടുംബ സംഗമം സംഘടിപ്പിച്ചു. സ്റ്റേറ്റ് സെക്രട്ടറി മുനീർ കുളങ്ങര ഇരിങ്ങത്ത് സ്വാഗതം പറഞ്ഞു.
കോഴിക്കോട് : ലഹരിക്കെതിരെ ശക്തമായ നടപടികളുമായി ജില്ലാ എക്‌സൈസ് വകുപ്പ്. മദ്യം, മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയുമായി ബന്ധപ്പെട്ട് ഏഴ് മാസത്തിനിടെ 1,179