കോഴിക്കോട് : ലഹരിക്കെതിരെ ശക്തമായ നടപടികളുമായി ജില്ലാ എക്‌സൈസ് വകുപ്പ്. മദ്യം, മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയുമായി ബന്ധപ്പെട്ട് ഏഴ് മാസത്തിനിടെ 1,179 പേരെ പിടികൂടുകയും കോട്പ ആക്ട് പ്രകാരം 5,08,400 രൂപ പിഴ ഈടാക്കുകയും ചെയ്തു.
ജില്ലയില്‍ കഴിഞ്ഞ ഏഴ് മാസത്തിനിടെ 1,179 പേരെ എക്‌സൈസ് വകുപ്പ് പിടികൂടി. 5,590 റെയ്ഡുകളും 114 സംയുക്ത പരിശോധനകളും നടത്തി 1,074 അബ്കാരി കേസുകളും 449 എന്‍ഡിപിഎസ് കേസുകളും രജിസ്റ്റര്‍ ചെയ്തു. 115 കിലോ കഞ്ചാവ്, 3,000 ലിറ്ററിലേറെ വിദേശ മദ്യം, വിവിധ സിന്തറ്റിക് ലഹരി വസ്തുക്കള്‍ ഉള്‍പ്പെടെ കോടികളുടെ വിലമതിക്കുന്ന വസ്തുക്കള്‍ പിടികൂടി. 34,000-ത്തിലേറെ വാഹനങ്ങള്‍ പരിശോധിച്ച് 97 എണ്ണം കണ്ടുകെട്ടുകയും 26 മൊബൈല്‍ ഫോണുകളും പണം ഉള്‍പ്പെടെ പിടിച്ചെടുത്തു.
ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി 3,474 പരിപാടികള്‍ സംഘടിപ്പിച്ചു. വരുംദിവസങ്ങളില്‍ പോലീസുമായി ചേര്‍ന്ന് കൂടുതല്‍ സംയുക്ത പരിശോധനകള്‍ നടത്തുമെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചു.മദ്യത്തിന്റെ ഗുണനിലവാര പരിശോധനയുമായി ബന്ധപ്പെട്ട് വിവിധ ലൈസന്‍സി സ്ഥാപനങ്ങളില്‍ 1,896 തവണയാണ് പരിശോധന നടത്തിയത്. ഇവിടെനിന്ന് 523 സാമ്പിളുകള്‍ ശേഖരിച്ച് രാസപരിശോധനക്കയച്ചു. പരിശോധ ഫലത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് സാമ്പിളുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.