ട്രെയിൻ യാത്രയ്ക്ക് ലഗേജ് പരിധി വരുന്നു

ദീർഘദൂര യാത്രക്കാർക്ക് സുഗമമായ സഞ്ചാരം ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടാണ് ലഗേജുകൾക്ക് നിയന്ത്രണം കൊണ്ടുവരാൻ റെയിൽവെ ആലോചിക്കുന്നത്. വിമാനത്തിലേതിന് സമാനമായി ട്രെയിനിൽ സൗജന്യമായി കൊണ്ടുപോകാവുന്ന ലഗേജിന് പരിധി നിശ്ചയിക്കും. കൂടുതൽ ഭാരമുണ്ടെങ്കിൽ ഓരോ കിലോയ്ക്കും പണം ഈടാക്കും. ഓരോ ക്ലാസിനനുസരിച്ച് ലഗേജ് പരിധിയിലും നിരക്കിലും വ്യത്യാസവും ഉണ്ടാവും. ലഭിക്കുന്ന വിവരമനുസരിച്ച് എ.സി. ഫസ്‌റ്റ് ക്ലാസിൽ 70 കിലോ വരെ സൗജന്യമായി കൊണ്ടുപോകാം. എ.സി. ടു ടയറിൽ 50 കിലോ ആയിരിക്കും പരിധി. എ.സി. ത്രീടയറിലും സ്ലീപ്പറിലും 40 കിലോയും ജനറൽ കോച്ചിൽ 35 കിലോയും പരിധി നിശ്ചയിക്കുമെന്ന് അറിയുന്നു. സ്‌ഥലം മുടക്കുന്ന തരത്തിൽ വലിയ ബാഗുകളോ ചാക്കുകളോ കയറ്റിയാൽ ഭാരം നോക്കാതെതന്നെ പിഴയീടാക്കാനും നീക്കമുണ്ട്.

യാത്രക്കാർക്ക് ശുഭയാത്രയ്‌ക്കൊപ്പം റെയിൽവെയ്ക്ക് വരുമാനം വർധിപ്പിക്കാനും ഇതിലൂടെ സാധിക്കും. റെയിൽവെ സ്‌റ്റേഷനുകളിൽ എയർപോർട്ടിലേതിന് സമാനമായി പ്രീമിയം സ്‌റ്റോറുകൾ തുടങ്ങാനും നീക്കമുണ്ട്. വസ്ത്രങ്ങൾ, ചെരുപ്പ്, ഇലക്ട്രോണിക് ഉൽപന്നങ്ങൾ എന്നിവ ലഭ്യമാക്കുന്ന തരത്തിലായിരിക്കും ഷോപ്പുകൾക്ക് അനുമതി നൽകുക. നിർദേശങ്ങളെല്ലാം റെയിൽവെയുടെ സജീവ പരിഗണനയിൽ ആണെന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് 2025 – 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

Next Story

സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന് ഒക്ടോബർ 31 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും

Latest from Main News

മലാപറമ്പ് സെക്സ് റാക്കറ്റ് കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു

കോഴിക്കോട് : പൊലീസുകാർ പ്രതികളായ മലാപറമ്പ് സെക്സ് റാക്കറ്റ് കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. പൊലീസുകാർ ഇടപാടുകാരെ അപ്പാർട്ട്മെന്റിലേക്ക് എത്തിച്ചുവെന്നാണ് കുറ്റപത്രം.

ഹരിതചട്ടം: പരിശോധന കർശനമാക്കി എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്; 550 കിലോ നിരോധിത ഫ്ലക്സ് പിടികൂടി

  ജില്ലയിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിതചട്ടം കർശനമാക്കുന്നതിൻ്റെ ഭാഗമായി എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ പരിശോധന തുടരുന്നു. വൻകിട പ്രിന്റിങ് മറ്റീരിയൽ

30ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനുള്ള (ഐഎഫ്എഫ്കെ) ഡെലി​ഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു

30ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനുള്ള (ഐഎഫ്എഫ്കെ) ഡെലി​ഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു. registration.iffk.in എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി

മഴക്കാലത്ത് റോഡുകളിൽ വാഹനാപകടങ്ങൾ വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷാ നിർദ്ദേശങ്ങളുമായി കേരള പോലീസ്

മഴക്കാലത്ത് റോഡുകളിൽ വാഹനാപകടങ്ങൾ വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷാ നിർദ്ദേശങ്ങളുമായി കേരള പോലീസ്. വാഹനം തെന്നിമാറാനും കൂട്ടിയിടിക്കാനുമുള്ള സാധ്യത കൂടുതലായതിനാൽ, ശ്രദ്ധയോടെയുള്ള