കൊയിലാണ്ടിയിലെ പ്രമുഖ അഭിഭാഷകനായിരുന്ന പരേതനായ അഡ്വ :വി. രാമചന്ദ്രമേനോൻ്റെ ഭാര്യ രുക്മണി രാമചന്ദ്രമേനോൻ അന്തരിച്ചു

കൊയിലാണ്ടിയിലെ പ്രമുഖ അഭിഭാഷകനായിരുന്ന പരേതനായ അഡ്വ :വി. രാമചന്ദ്രമേനോൻ്റെ ഭാര്യ രുക്മണി രാമചന്ദ്രമേനോൻ (മോള്‍ട്ടിയമ്മ -89) കോഴിക്കോട് ഗാന്ധിറോഡ് രാജീവ് നഗറിലെ പെന്റിയം ഗാർഡൻസ് അപ്പാർട്ട്മെന്റിൽ അന്തരിച്ചു. കൊയിലാണ്ടിയിലെ മുൻകാല അഭിഭാഷകനായിരുന്ന മനോമോഹനമേനോന്റെയും, കല്യാണിക്കുട്ടി അമ്മയുടെയും മകളാണ്. മക്കൾ : സുഷമ ജനാർദ്ദനൻ, രാം മോഹൻ, പൂർണിമ കാളിദാസ്, പരേതനായ ശ്യാം മോഹൻ, പ്രേം മോഹൻ. മരുമക്കൾ : ജനാർദ്ദന മേനോൻ, നിമി രാംമോഹൻ, കാളിദാസ് നമ്പ്യാർ, പരേതയായ സിന്ധു. സഹോദരങ്ങൾ: പരേതരായ എം. ശിവദാസമേനോൻ (റിട്ട:ഐ.ജി. രജിസ്ട്രേഷൻ വകുപ്പ്), കമലാക്ഷി ആർ നായർ. സംസ്കാരം ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് മാവൂർ റോഡ് സ്മൃതിപഥം ശ്മശാനത്തിൽ. സഞ്ചയനം വെള്ളിയാഴ്ച.

Leave a Reply

Your email address will not be published.