5.801 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പന്നിയങ്കര പോലീസിന്റെ പിടിയിൽ

5.801 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പന്നിയങ്കര പോലീസിന്റെ പിടിയിൽ. വെസ്റ്റ് കണ്ണച്ചേരി സ്വദേശിയായ ഇഖ്‌ലാസ് വീട്ടിൽ വെച്ച് എം ഡി എം എ വില്പ്പന നടത്തുന്നുവെന്ന പന്നിയങ്കര ഇൻസ്‌പെക്ടർ സതീഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പന്നിയങ്കര പോലീസ് പരിശോധനക്കെത്തിയപ്പോൾ വീടിന് സമീപത്തുള്ള റോഡിൽ വെച്ച് പരസ്യമായിഎംഡിഎംഎ ഉപയോഗിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽ പെട്ടു. പോലീസിനെ കണ്ടപ്പോൾ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടി. വിശദമായി ചോദ്യം ചെയ്തപ്പോൾ അമിതമായ ലഹരിക്കടിമയാണ് കൂടാതെ ചെറിയ പാക്കറ്റുകൾ ആക്കി വിൽപ്പനയും ഉണ്ട്.

എം ഡി എം എ കൂടാതെ ഇലക്ടോണിക്ക് വൈറ്റിങ് മിഷീനും പ്രതിയിൽ നിന്ന് പോലീസ് കണ്ടെടുത്തു. പന്നിയങ്കര പോലീസ് ഇൻസ്‌പെക്ട്ടർ സധീഷ് കുമാർ, എസ് ഐ ദേവദാസ്, എ എസ് ഐ സുനിൽകുമാർ, എസ്.സി.പി.ഒമാരായ വിജേഷ് കെ സി, ദിലീപ് കെ പി. ജിതേഷ്, സി.പി.ഒമാരായ രാജേഷ്, ശ്രുതി, കപിൽ ദാസ്, ദിനിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം; ചേളാരി സ്വദേശിയായ പതിനൊന്നുകാരിക്ക് രോഗം സ്ഥിരീകരിച്ചു

Next Story

മരളൂർ മഹാദേവക്ഷേത്ര ശ്രീകോവിലിനുള്ള താഴികക്കുടം ഏറ്റുവാങ്ങി

Latest from Local News

പരിമിതികള്‍ മറന്നു; ആടിയും പാടിയും ഭിന്നശേഷി വിദ്യാര്‍ഥികളുടെ ഉല്ലാസയാത്ര

വീടകങ്ങളില്‍ ഒതുങ്ങിക്കഴിഞ്ഞ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് മനം നിറക്കുന്ന കാഴ്ചകള്‍ സമ്മാനിച്ച് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത്. ഭിന്നശേഷി സംരക്ഷണ പദ്ധതിയിലൂടെ ഊട്ടിയിലേക്ക് ഉല്ലാസയാത്രയൊരുക്കിയാണ് പുത്തന്‍

ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഒരു മരുന്നും സംസ്ഥാനത്ത് വില്‍ക്കാന്‍ പാടില്ല ; ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

തമിഴ്നാട് കാഞ്ചിപുരത്ത് പ്രവര്‍ത്തിക്കുന്ന ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന സ്ഥാപനത്തിന്റെ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യുന്നതിനുള്ള നടപടികള്‍ തമിഴ്നാട് ഡ്രഗ്സ് കണ്‍ട്രോളര്‍ എടുത്തിട്ടുള്ള സാഹചര്യത്തില്‍

ചേമഞ്ചേരി കാഞ്ഞിലശ്ശേരി ആതിരയിൽ ഇ.കെ. ശോഭന അന്തരിച്ചു

ചേമഞ്ചേരി :കാഞ്ഞിലശ്ശേരി ആതിരയിൽ ഇ.കെ. ശോഭന (67) അന്തരിച്ചു.ഭർത്താവ് :മണാട്ടു താഴെ കുനി കെ.സി. കുട്ടി (വിമുക്തഭടൻ). മക്കൾ: സജീഷ് കുമാർ,വിജീഷ്

താമരശ്ശേരിയിൽ ഡോക്ടറെ ആക്രമിച്ച സംഭവം : കോഴിക്കോട് ജില്ലയിലെ ഡോക്ടർമാർ നാളെ പണിമുടക്കും

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടിയ സംഭവത്തിൽ സമരത്തിനൊരുങ്ങി ജില്ലയിലെ ഡോക്ടർമാർ. ജില്ലയിലെ മുഴുവൻ

ഭിന്നശേഷി കാരാനായ ഏക്കാട്ടൂരിലെ നജ്മലിന്റെ വീട്ടിലേക്കുള്ള റോഡ് ഗതാഗത യോഗ്യമാക്കണം – യു.ഡി.എഫ്

അരിക്കുളം ഗ്രാമ പഞ്ചായത്ത് നാലാം വാർഡിൽ ഏക്കാട്ടുരിൽഭിന്നശേഷി കാരനായ നടക്കാൻ പോലും കഴിയാത്ത മക്കാട്ട് നജ്മലിന്റെ വീട്ടിലേക്കുള്ള റോഡ് അടിയന്തിരമായി ഗതാഗത