മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതിയുടെ ഭാഗമായ വീടുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കും: മുസ്ലിംലീഗ്

മുസ്ലിംലീഗിൻ്റെ മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതിയുടെ ഭാഗമായ വീടുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കും. നിർമ്മാണത്തിന്റെ ഭാഗമായി കരാറുകാരെ നിയമിച്ചു. നിർമ്മാൺ കൺസ്ട്രക്ഷൻസ്, മലബാർ ടെക് കോൺട്രാക്ടേഴ്സ് എന്നിവർക്കാണ് നിർമ്മാണ ചുമതല. വീടുകളുടെ നിർമ്മാണം എത്രയും വേഗം ആരംഭിക്കുമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മുണ്ടക്കൈ-ചൂരൽമല ഉരുൾ ദുരന്തത്തിൽ ദുരിതബാധിതരെ ചേർത്തുപിടിച്ച് അവർക്ക് പരമാവധി സഹായങ്ങൾ എത്തിച്ചാണ് മുസ്ലിംലീഗ് ഇതുവരെ മുന്നോട്ട് പോയത്. 105 പേർക്ക് വീടുകൾ എന്നതായിരുന്നു പുനരധിവാസ പദ്ധതിയുടെ ഭാഗമായ പ്രധാന പദ്ധതി. ഈ പദ്ധതി എത്രയും വേഗം നടപ്പാക്കുകയാണ് ലക്ഷ്യം സാദിഖലി തങ്ങൾ പറഞ്ഞു.

മേപ്പാടി പഞ്ചായത്തിൽ തൃക്കൈപ്പറ്റ വില്ലേജിൽ വെള്ളിത്തോട് പ്രദേശത്ത് മുട്ടിൽ-മേപ്പാടി പ്രധാന റോഡിനോട് ചേർന്നാണ് സ്ഥലം ഏറ്റെടുത്തിരിക്കുന്നത്. 8 സെന്റിൽ ആയിരം സ്‌ക്വയർഫീറ്റ് വീടുകളാണ് മുസ്ലിംലീഗ് നിർമ്മിക്കുന്നത്. ഇരുനില വീടുകൾ നിർമ്മിക്കാനാവശ്യമായ അടിത്തറയോട് കൂടിയായിരിക്കും ഭവനസമുച്ചയം ഒരുങ്ങുന്നത്. കോഴിക്കോട് സ്തപതിയാണ് ഭവനസമുച്ചയത്തിന്റെ രൂപകൽപന. നിർമ്മാൺ കൺസ്ട്രക്ഷനും മലബാർ ടെക് കോൺട്രാക്ടേഴ്സിനുമാണ് നിർമ്മാണ ചുമതല. കരാറുകാരെ നിയമിക്കുന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം, ഉപസമിതി കൺവീനർ പി.കെ ബഷീർ എം.എൽ.എ, പി.എം.എ സമീർ, നിർമ്മാൺ മുഹമ്മദലി, പ്രൊജക്ട് മാനേജർ വാസിദ് അലി, പ്രൊജക്ട് എഞ്ചിനീയർ സൈതലവി, മലബാർ ടെക് കൺസ്ട്രക്ഷൻസ് പ്രതിനിധികളായ കെ.എം അക്ബർ, അബ്ദുൽ റഫീഖ്, ഷബിൻ അക്ബർ സംബന്ധിച്ചു.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഇനി മുതൽ മുതിർന്ന പൗരന്മാർക്ക് പ്രത്യേക ഒ.പി കൗണ്ടർ

Next Story

ഊരള്ളൂർ എടവനകുളങ്ങരക്ഷേത്രത്തിനു സമീപം ചോയികണ്ടി സുനി അന്തരിച്ചു

Latest from Main News

തെരുവ് നായ അക്രമണത്തിന് എതിരെ സെക്രട്ടറിയേറ്റിനു മുന്നിൽ റെസിഡന്റ്‌സ് അസോസിയേഷനുകളുടെ ശ്രദ്ധക്ഷണിക്കൽ പ്രതിഷേധം

തിരുവനന്തപുരം : സംസ്ഥാനത്ത് രൂക്ഷമായ തെരുവ്നായ അക്രമണത്തിനെതിരെ റെസിഡന്റ്‌സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ (കോർവ) സംസ്ഥാന

സ്കൂൾ കുട്ടികൾക്ക് ഓണത്തിന് 4 കിലോ അരി വീതം നൽകും:മന്ത്രി വി ശിവൻകുട്ടി

  ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർത്ഥികൾക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും

20/08/2025 മന്ത്രിസഭായോഗ തീരുമാനങ്ങള്‍

20/08/2025 മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ലൈഫ് പദ്ധതി; സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ വായ്പയെടുക്കുന്നതിന് അനുമതി ലൈഫ് പദ്ധതി പ്രകാരം, നിലവിൽ നിർമ്മാണ

സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന് ഒക്ടോബർ 31 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും

കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം കോളജ് വിദ്യാർഥികൾക്കായി നൽകുന്ന സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഒക്ടോബർ 31 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും.

ട്രെയിൻ യാത്രയ്ക്ക് ലഗേജ് പരിധി വരുന്നു

ദീർഘദൂര യാത്രക്കാർക്ക് സുഗമമായ സഞ്ചാരം ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടാണ് ലഗേജുകൾക്ക് നിയന്ത്രണം കൊണ്ടുവരാൻ റെയിൽവെ ആലോചിക്കുന്നത്. വിമാനത്തിലേതിന് സമാനമായി ട്രെയിനിൽ സൗജന്യമായി കൊണ്ടുപോകാവുന്ന