ഏഷ്യാ കപ്പ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ‌ സഞ്ജു സാംസൺ ടീമിൽ

ഏഷ്യാ കപ്പ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് നടന്ന യോഗത്തിൽ ചീഫ് സെലക്ടർ അജിത് അഗാർക്കറാണ് ടീം പ്രഖ്യാപിച്ചത്. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ‌ സഞ്ജു സാംസൺ ടീമിലി‌ടം പിടിച്ചു. ഫിറ്റ്‌നസ് കടമ്പകൾ പാസായ ടി 20 ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ്  ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിക്കും. ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റനാണ്.

ജസ്പ്രീത് ബുമ്രയും തിരിച്ചെത്തി. ശ്രേയസ് അയ്യരെ ടീമിലേക്ക് പരിഗണിക്കാത്തത് ശ്രദ്ധേയമായി. സ്പിന്നര്‍മാരായി കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ടീമിലെത്തി. ഇംഗ്ലണ്ടില്‍ തിളങ്ങിയ വാഷിംഗ്ടണ്‍ സുന്ദറെ പരിഗണിച്ചില്ല. അര്‍ഷ്ദീപ് സിംഗിനും ജസ്പ്രീത ബുമ്രക്കുമൊപ്പം മൂന്നാം പേസറായി ഹര്‍ഷിത് റാണ ടീമിലെത്തി. പ്രസിദ്ധ് കൃഷ്ണ പുറത്തായി. പേസ് ഓള്‍ റൗണ്ടറായി ഹാര്‍ദ്ദിക് പാണ്ഡ്യയും ശിവം ദുബെയും സ്പിന്‍ ഓള്‍ റൗണ്ടറായി അക്സര്‍ പട്ടേലും ടീമിലുണ്ട്.

ഏഷ്യാ കപ്പിനായുള്ള ഇന്ത്യൻ ടീം: സൂര്യ കുമാർ യാദവ് (C), ശുഭ്മാൻ ഗിൽ (VC), അഭിഷേക് ശർമ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ (WK), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, സഞ്ജു സാംസൺ (WK), ഹർഷിത് റാണ, റിങ്കു സിങ്.

Leave a Reply

Your email address will not be published.

Previous Story

നൊച്ചാട് പഞ്ചായത്തിൽ വോട്ടർ പട്ടികയിൽ വ്യാപകമായി തിരിമറി;  കള്ളവോട്ട് ചേർക്കാൻ സെക്രട്ടറിയുടെ ഒത്താശ ആരോപിച്ചു യു ഡി എഫ് പ്രതിഷേധം

Next Story

റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Latest from Main News

ജനുവരി 23ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ

ജനുവരി 23ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ. കോർപ്പറേഷൻ ഭരണം ബിജെപിക്ക് ലഭിച്ചാൽ 45 ദിവസത്തിനുള്ളിൽ നഗരവികസന രേഖ പ്രകാശനം ചെയ്യുമെന്ന വാഗ്ദാനം

താമരശ്ശേരി ചുരത്തിൽ ജനുവരി 22, 23 ദിവസങ്ങളിൽ ഗതാഗതനിയന്ത്രണം

താമരശ്ശേരി ചുരത്തിൽ ജനുവരി 22, 23 (വ്യാഴം, വെള്ളി) ദിവസങ്ങളിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ഏഴാം വളവിന് മുകൾഭാഗം മുതൽ ലക്കിടി വരെയുള്ള

കാനത്തിൽ ജമീല എംഎൽഎക്ക് നിയമസഭ അന്തിമോപചാരം അർപ്പിച്ചു

കാനത്തിൽ ജമീല എംഎൽഎക്ക് നിയമസഭ അന്തിമോപചാരം അർപ്പിച്ചു. സ്പീക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ളവർ

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് തത്സമയം ലൈസന്‍സ് ലഭിക്കുന്ന പുതിയ സംവിധാനവുമായി മോട്ടോര്‍ വാഹന വകുപ്പ്

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് തത്സമയം ലൈസന്‍സ് ലഭിക്കുന്ന പുതിയ സംവിധാനവുമായി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റ് ഫലം ഉടൻ തന്നെ സാരഥി