കൊയിലാണ്ടി: അഴിയൂര്‍ മുതല്‍ വെങ്ങളം വരെ ദേശീയപാതയുടെ സ്ഥിതി അതിദയനീയമാണെന്ന് ഷാഫി പറമ്പില്‍ എം.പി. റോഡിലെ ദുരിതാവസ്ഥ കാരണം ജനങ്ങളുടെ മുഖത്ത് നോക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. ആളുകള്‍ തെരുവില്‍ കഷ്ടപ്പെടുകയാണ്. ദയാനീയാവസ്ഥയാണിത്. എത്രയോ തവണ പാര്‍ലമെന്റില്‍ ഈ വിഷയം അവതരിപ്പിച്ചു. കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിയെ നേരില്‍ കണ്ട് സ്ഥിതി ബോധ്യപ്പെടുത്തി. ദേശീയപാത നിര്‍മ്മാണ പ്രവൃത്തി കരാറെടുത്ത കരാറുകാരെ മന്ത്രി നേരിട്ട് വിളിപ്പിക്കുകയും, ജനങ്ങളോട് ചെയ്യുന്നത് അനീതിയാണെന്ന് പറഞ്ഞതാണ്. ഈ കരാര്‍ കമ്പനിയെ പ്രവൃത്തിയില്‍ നിന്ന് ഒഴിവാക്കി കരിമ്പട്ടികയില്‍ പെടുത്തേണ്ട കാലം അതിക്രമിച്ചു. പ്രവൃത്തി വേഗത്തിലാക്കാന്‍ നിവേദനങ്ങള്‍ കൊടുത്തു, പാര്‍ലമെന്റില്‍ അവതരിപ്പിച്ചു, കേന്ദ്രമന്ത്രിയെ കണ്ടു, എം.പിമാരുടെ യോഗത്തില്‍ അവതരിപ്പിച്ചു, കരാറുകരെ നേരില്‍ കണ്ട് പറഞ്ഞു എന്നിട്ടൊന്നും രക്ഷയില്ലാത്ത സാഹചര്യത്തില്‍ ഇനി കാത്തിരുന്നിട്ട് കാര്യമില്ലെന്നാണ് മനസ്സിലാകുന്നത്. അതിനാല്‍ കോണ്‍ഗ്രസ് നേതാക്കളോടും യുഡിഎഫിലും ചര്‍ച്ച ചെയ്തു ദേശീയപാത പ്രവൃത്തി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കാന്‍ പോകുകയാണ്. നിവേദനം കൊടുക്കുന്ന രീതി ഇനിയുണ്ടാവില്ല. ജനപ്രതിനിധികളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്ന് ഷാഫി പറമ്പില്‍ എം.പി പറഞ്ഞു.
Latest from Main News
തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് പ്രക്രിയക്ക് ജില്ലയില്‍ തുടക്കം. പേരാമ്പ്ര, വടകര, കോഴിക്കോട്, മേലടി, ചേളന്നൂര്‍, കൊടുവള്ളി ബ്ലോക്കുകളിലേയും
ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസില്‍ ആദ്യമായി പുരുഷവോളിബോള്‍ കിരീടം ചൂടി കാലിക്കറ്റ് സര്‍വകലാശാല. രാജസ്ഥാനില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലാണ് എതിരാളികളായ തമിഴ്‌നാട്
ഇന്ത്യയിലെ വിമാനയാത്രക്കാരെ വലച്ച് ഇൻഡിഗോ. ഇതുവരെ രാജ്യത്ത് ഉടനീളം 400ലധികം സർവീസുകളാണ് ഇതുവരെ റദ്ദാക്കിയിരിക്കുന്നത്. 225 ഓളം സർവീസുകളാണ് ഡൽഹിയിൽ നിന്ന്
ബലാത്സംഗ കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നലെ അപേക്ഷ തള്ളിയതിനെ
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ പൊതു രംഗത്ത് നിന്ന് മാറ്റി നിർത്തേണ്ട ആളാണെന്നും







