കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി നിയോജക മണ്ഡലം 2025-27ലെ വനിതാവിംഗ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി ബിന്ദു ബാലകൃഷ്ണൻ തിരുവങ്ങൂരിനെയും ജനറൽ സെക്രട്ടറിയായി ജസ്ന കൊയിലാണ്ടിയെയും ട്രഷററായി സുജന സുരേഷ് പൂക്കാടിനെയും തിരഞ്ഞെടുത്തു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് മാണിയോത്ത് മൂസഹാജി, കെ.ടി വിനോദ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡണ്ട് ഫൈസൽ, ട്രഷറർ സഹീർ, ജില്ലാ വനിതാവിംഗ് പ്രസിഡണ്ട് സരസ്വതി, വർക്കിംഗ് പ്രസിഡണ്ട് സൌമിനി മോഹൻദാസ്, ഷീബാ ശിവാനന്ദൻ, ഷിജിത്ത് തീരം എന്നിവർ സംസാരിച്ചു.