കൊയിലാണ്ടി: മഹാത്മാഗാന്ധിയുടെ ആദ്യ കേരള സന്ദർശനത്തിന്റെ നൂറ്റഞ്ചാം വാർഷികത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമത്തിലേക്കുള്ള ഗാന്ധി സ്മൃതിയാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ ഉജ്ജ്വല സ്വീകരണം നൽകി. ഡിസിസി മുൻ പ്രസിഡണ്ട് കെ സി അബു നയിക്കുന്ന യാത്രയ്ക്ക് കൊയിലാണ്ടി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി എന്നിവിടങ്ങളിൽ ഉജ്ജ്വലപ്പ് വരവേൽപ്പ് നൽകി. കൊയിലാണ്ടിയിൽ നൽകിയ സ്വീകരണ യോഗത്തിൽ ബ്ലോക്ക് പ്രസിഡണ്ട് മുരളി തോറോത്ത് അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം മഠത്തിൽ നാണു, പി രത്നവല്ലി, കെ. വിജയൻ, വി. വി സുധാകരൻ, രജിഷ് വെങ്ങളത്ത് കണ്ടി, കെ .ടി. വിനോദൻ, വി ടി സുരേന്ദ്രൻ, കെ പി വിനോദ് കുമാർ,,തൻഹീർ കൊല്ലം തുടങ്ങിയവർ സംസാരിച്ചു. ചെങ്ങോട്ടുകാവ് നടന്ന സ്വീകരണ യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് വി പി പ്രമോദ് അധ്യക്ഷനായി. ചേമഞ്ചേരിയിൽ ഷബീർ ഇടവള്ളി അധ്യക്ഷത വഹിച്ചു.
Latest from Local News
നൊച്ചാട് ഗ്രാമപഞ്ചായത്തിൽ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് ആരോപിച്ച് യു ഡി എഫ് നേതാക്കൾ പഞ്ചായത്ത് സെക്രട്ടറിയെ ഘോരാവോ ചെയ്തു. യഥാർത്ഥ
ചേളന്നൂർ: കാർഷിക ദിനാഘോഷവാരാചരണത്തിൻ്റെ ഭാഗമായി കോഴിക്കോട് പുതിയങ്ങാടി അൽ ഹറമൈൻ ഹൈസ്കൂളിലെ മലയാളം ഡിപ്പാർട്ട്മെന്റും സീഡ് ക്ലബ്ബും ചേർന്ന് “കർഷകനോടൊപ്പം ഒരു
കൊയിലാണ്ടി: സീനിയർ ചേംബർ ഇന്റർനാഷണൽ കൊയിലാണ്ടി ലീജീയൻ ലോക ഫോട്ടോഗ്രാഫി ദിനത്തിൽ കൊയിലാണ്ടി എംപീസ് തലമുറയിൽ സീനിയർ ഫോട്ടോഗ്രാഫർ ശിവശങ്കരനെ (ബേബി
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി നിയോജക മണ്ഡലം 2025-27ലെ വനിതാവിംഗ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി ബിന്ദു ബാലകൃഷ്ണൻ
നരക്കോട് എരവട്ടു കണ്ടി മീത്തൽ ജിതീഷ് (41) അന്തരിച്ചു. കഴിഞ്ഞ ദിവസം ഷാർജയിൽ വെച്ചാണ് സംഭവം. പിതാവ് ഗോപി. മാതാവ് ദേവി.