ശകർഷപിറവി ദിനമായ ചിങ്ങം 1 ന് അത്തോളി ഗ്രാമപഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ വിവിധ കാർഷിക മേഖലയിലെ മികച്ച കർഷകരെയും മുതിർന്ന കർഷക തൊഴിലാളിയേയും ആദരിച്ചു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. സി.കെ. റിജേഷ് വൈസ് പ്രസിഡണ്ട്. അദ്ധ്യക്ഷം വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി അംഗങ്ങളായ സുനീഷ് നടുവിലയിൽ, എ.എം.സരിത, ബിന്ദു മഠത്തിൽ, സുധ കാപ്പിൽ (ബ്ലോക്ക് മെമ്പർമാർ) ഫൗസിയ (കൃഷി വർക്കിംഗ് ഗ്രൂപ്പ് ചെയർപേഴ്സൺ) വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പാടശേഖര പ്രതിനിധികൾ, കാർഷിക കർമ്മസേന അംഗങ്ങൾ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഷണ്മുഖൻ കെ.കെ (മികച്ച നെൽകർഷകൻ), റീജ കെ പി (മികച്ച എസ് സി കർഷക), ജിജിത് കെ (മികച്ച ക്ഷീര കർഷകൻ), വളാഞ്ചി ടി.കെ (മുതിർന്ന കർഷക തൊഴിലാളി), സുധൻ ടി പി (മികച്ച പച്ചക്കറി കർഷകൻ), തുളസി പി.എം (മികച്ച യുവകർഷക), ശ്രേയ ജെ.എസ്. (മികച്ച കർഷകവിദ്യാർത്ഥി ജി എം യു പി സ്കൂൾ വേളൂര്), ശങ്കരൻനായർ കാരയാട്ട് (മികച്ച കേരകർഷകൻ), സന്തോഷ് പാലാക്കര (മികച്ച മത്സ്യകർഷകൻ), മികച്ച കൃഷിക്കൂട്ടം (ഒരുമ കൃഷി സംഘംകണ്ണിപ്പൊയിൽ), റീത്താ ഭായ് മുള്ളോളി (മികച്ച വനിതാ കർഷക), ഷാജി മാത്യു എം (മികച്ച സമ്മിശ്ര കർഷകൻ), ഉമ്മർ തെക്കേ മര്യങ്ങാട്ട് (മുതിർന്ന കർഷകൻ) എന്നിവർക്ക് പൊന്നാടയും മൊമൻ്റോയും നല്കി ആദരിച്ചു. വിവിധ കാർഷിക മേഖലയിൽ കഴിവ് തെളിയിച്ച ചന്ദ്രിക കോമത്ത് മീത്തൽ, ഷാജി കുയ്യാലിൽ മീത്തൽ, കണാരക്കുട്ടി കാഞ്ഞിരത്തിൽ, രാഘവൻ കൊടുവമ്പത്ത്, സിന്ധു പി.എം, രതീഷ് കൈ താൽ, ജീവനി കൃഷി സംഘം കൊളക്കാട് എന്നിവർക്ക് പ്രോത്സാഹന സമ്മാനം നൽകി. കൃഷി ഓഫീസർ ജേക്കബ് ഷെമോൺ സ്വാഗതവും, സീനിയർ കൃഷി അസിസ്റ്റൻ്റ് എം.ഷൺമുഖൻ നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് ഘോഷയാത്രയും നാടൻ പാട്ടും സംഘടിപ്പിച്ചു.