സംസ്ഥാനത്ത് അടിക്കടി നിർമ്മാണത്തിലിരിക്കുന്ന പാലങ്ങൾ തകരുന്ന സംഭവത്തെക്കുറിച്ച് ഉന്നത തല അന്വേഷണം നടത്തണമെന്ന് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് എം എൽ എ പറഞ്ഞു.നിർമ്മാണത്തിലിരിക്കുന്ന തോരായി കടവ് പാലം തകർന്ന സ്ഥലത്ത് സന്ദർശനം നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .’രണ്ടാഴ്ച മുമ്പാണ് ആലപ്പുഴയിൽ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്നു രണ്ട് തൊഴിലാളികൾക്ക് ജീവൻ നഷ്ട്ടപ്പെട്ടത്.ഇക്കഴിഞ്ഞ 14 ന് തോരായി കടവിലും പാലം തകർന്നു. മൂന്ന് വർഷം മുമ്പ് മുക്കം കൂളിമാട് പാലം തകർന്നതിന്നെ കുറിച്ച് അന്വേഷണം നടത്തിയത് അല്ലാതെ നടപടികളൊന്നും ഉണ്ടായിട്ടില്ല. അപകടങ്ങളിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും ഇക്കാര്യത്തിൽ ഒഴിഞ്ഞു മാറാൻ പറ്റില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. അന്വേഷണം നടത്തുന്നതിനോടൊപ്പം പാലം പണി പുനരാരംഭിക്കുവാനും നടപടി വേണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.ഷാഫി പറമ്പിൽ എംപി,ഡിസിസി പ്രസിഡൻ്റ് കെ. പ്രവീൺകുമാർ,ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ,കൊയിലാണ്ടി ബ്ലോക്ക് പ്രസിഡൻ്റ്മുരളി തോറോത്ത് മണ്ഡലം പ്രസിഡണ്ടുമാരായ ഷബീർ എളവനക്കണ്ടി ,അനിൽകുമാർ പാണലിൽ / മാടഞ്ചേരി സത്യനാഥൻ , തൻഹീർ കൊല്ലം ,ജറിൽ ബോസ് തുടങ്ങിയവരും കൂടെ ഉണ്ടായിരുന്നു
Latest from Main News
കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് നിര്‍ദേശങ്ങള്‍ നല്‍കി എ പി വിഭാഗം സമസ്ത നേതാവ്
മദ്യക്കുപ്പിക്ക് പകരം പണം നല്‍കുന്ന പദ്ധതി അടുത്ത 10ലേക്ക് മാറ്റി. പ്ലാസ്റ്റിക് മദ്യക്കുപ്പി തിരികെ നൽകിയാൽ ഡിപ്പോസിറ്റ് തുക 20 രൂപ
ക്ഷേമ പെൻഷന്റെ രണ്ട് ഗഡു ഓണത്തിന് വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. ശനിയാഴ്ച മുതൽ പെൻഷൻ വിതരണം തുടങ്ങും.
അങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണ മെനു സെപ്റ്റംബർ എട്ടു മുതൽ നടപ്പിലാക്കും. ഇതിന്റെ ഭാഗമായി ഓരോ ജില്ലയിൽ നിന്നും ശിശുവികസന പദ്ധതി ഓഫിസർമാരും
ഓണക്കാലത്തെ യാത്രാത്തിരക്ക് കണക്കിലെടുത്ത് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. രണ്ടാംഘട്ടമായി 40 അധിക അന്തര്‍സംസ്ഥാന സര്‍വീസുകളാണ് പ്രഖ്യാപിച്ചത്. പുതുതായി വാങ്ങിയ എസി