ഫറോക്ക് : വീട്ടിൽ കയറി ഉറങ്ങി കിടന്ന വീട്ടമ്മയുടെ മാല പൊട്ടിച്ചു കടന്നു കളഞ്ഞു. സംഭവം ഇന്നലെ പുലർച്ചെ 2.45ഓടെയാണ് കരുവാൻതിരുത്തി ഷബ്‌ന മൻസിലിൽ ഉണ്ടായത്.സുബൈദ (വീട്ടമ്മ) ധരിച്ചിരുന്ന 2 പവന്റെ മാലയാണ് മോഷ്ടിക്കപ്പെട്ടത്.
മാല ശക്തമായി വലിച്ചതിനെ തുടർന്ന് കഴുത്തിൽ ചെറിയ പരിക്കേറ്റിരുന്നു. അവർ ഫറോക്ക് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.വീടിന്റെ പുറകിലെ കതക് ഇരുമ്പ് കമ്പി ഉപയോഗിച്ച് തകർത്താണ് കള്ളൻ അകത്ത് കടന്നതെന്ന് പോലീസ് പറഞ്ഞു. ഫറോക്ക് പോലീസിൽ കേസ് രജിസ്റ്റർ ചെയ്തു.