കർഷക കോൺഗ്രസ്സ് നാദാപുരം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷക ദിനം കണ്ണീർ ദിനമായി ആചരിച്ചു. കല്ലാച്ചിയിൽ വച്ച് നടന്ന പരിപാടിയിൽ നിയോജക മണ്ഡലം പ്രസിഡന്റ് സോജൻ ആലയ്ക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി രവീഷ് വളയം ഉൽഘാടനം ചെയ്തു. വിലക്കയറ്റവും വന്യമ്യഗശല്യവും കാരണം കർഷകരുടെ ബുദ്ധിമുട്ടിന് ശാശ്വതമായ പരിഹാരം കാണണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപടികൾ സംഘടിപ്പിക്കുമെന്നും രവീഷ് വളയം അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡന്റ് വി.വി. റിനീഷ്, കോടികണ്ടി മൊയ്തു, സി.പി. ചാത്തു, വണ്ണത്താൻ കണ്ടി അസൂട്ടി, മൊയ്തു. ടി. വാണിമേൽ,, പി.പി.മൊയ്തു, എ.പി. ജയേഷ്, തയ്യിൽ നാണു,സി.കെ സുശാന്ത്, കെ.ടി.കെ അശോകൻ, എരഞ്ഞിക്കൽ വാസു മുതലായവർ പ്രസംഗിച്ചു.
Latest from Local News
മേലൂർ കെ എം എസ് ലൈബ്രറിയിൽ 79ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പല തരത്തിൽ സ്വാതന്ത്ര്യം വെല്ലുവിളി നേരിടുന്ന ഘട്ടത്തിൽ അവ സംരക്ഷിക്കാനുള്ള
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 19 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ വിഭാഗം ഡോ:
ഫറോക്ക് : വീട്ടിൽ കയറി ഉറങ്ങി കിടന്ന വീട്ടമ്മയുടെ മാല പൊട്ടിച്ചു കടന്നു കളഞ്ഞു. സംഭവം ഇന്നലെ പുലർച്ചെ 2.45ഓടെയാണ് കരുവാൻതിരുത്തി
മേപ്പയൂർ. വർത്തമാനകാല ഇന്ത്യയിൽ ഗാന്ധിമാർഗത്തിന് ഏറെ പ്രസക്തി ഉണ്ടെന്നും ജനാധിപത്യത്തിൻ്റെ ആധാരശില ഗാന്ധിസമാണെന്നും അഡ്വ : ടി.സിദ്ദിഖ് എം.എൽ.എ. പ്രസ്താവിച്ചു. ജില്ലാ
കൊയിലാണ്ടി:കുറുവങ്ങാട് കിഴക്കെചുങ്കത്തലക്കൽ ടി ടി ബാലൻ (72) അന്തരിച്ചു. ഭാര്യമാർ: വള്ളി. പരേതയായ ജാനകി മക്കൾ : ജിനു, വിനു, പരേതനായ