കാപ്പാട് : മത ഭൗതിക വിദ്യാഭ്യാസ രംഗത്ത് കാപ്പാടിനെ നവീകരിച്ച അൽഹുദാ ഇസ്ലാമിക് കൾച്ചറൽ എസ്റ്റാബ്മെന്റ് ആൻ്റ് ഐനുൽ ഹുദ യതീംഖാന കമ്മിറ്റിയുടെ 2025-2028 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എം അഹമ്മദ് കോയ ഹാജി പ്രസിഡണ്ടും പി കെ കെ ബാവ ജനറൽ സെക്രട്ടറിയും ടി.എം ലത്തീഫ് ഹാജി ഖജാഞ്ചിയുമായി പുതിയ കമ്മിറ്റി നിലവിൽ വന്നു. മറ്റു ഭാരവാഹികളായി കെ.പി മുഹമ്മദലി ഹാജി, എ.പി പി തങ്ങൾ, സി.കെ അഹ്മ്മദ് മൗലവി, റഹുഫ് കെ എം എന്നിവർ വൈസ് പ്രസിഡണ്ടും ഫാറുഖ് മാളിയേക്കൽ, ഷരീഫ് മാസ്റ്റർ, അഡ്വ : മുഹമ്മദ് ഷാഫി, കോയാലിക്കണ്ടി മുഹമ്മദ് കോയ ഹാജി, തുടങ്ങിയവരെയും തെരഞ്ഞെടുത്തു. യോഗത്തിൽ പ്രസിഡണ്ട് എം അഹമ്മദ് കോയ ഹാജി അധ്യക്ഷത വഹിച്ചു. പി.കെ ഐ മൊയ്തീൻ ഹാജി, കെ.പി മുഹമ്മദലി ഹാജി ചെറുവണ്ണൂർ, ഷരീഫ് മാസ്റ്റർ, എ.പി എ റഷീദ്, പി കെ മുനീർ തുടങ്ങിയവർ പ്രസംഗിച്ചു. ഷാഹുൽ ഹമീദ് നടുവണ്ണൂർ പ്രവർത്തന റിപ്പോർട്ടും ഇല്യാസ് പാടത്ത് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി പി കെ കെ ബാവ സ്വാഗതവും ട്രഷറർ ടി എം ലത്തീഫ് ഹാജി നന്ദിയും പറഞ്ഞു.
Latest from Local News
സി പി എം വിപ്ലവ മണ്ണ് എന്ന് വിശേഷിപ്പിക്കുന്ന ഒഞ്ചിയത്ത് അടക്കം പാർട്ടി ചിഹ്നം പോലും ഒഴിവാക്കി കുന്തവും കൊടച്ചക്രം അടക്കം
ജെസിഐ കൊയിലാണ്ടിയുടെ 44ാമത് സ്ഥാനാരോഹണ ചടങ്ങ് ഡിസംബർ 12ന് പൂക്കാട് സി എസ് സി ബി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കൊയിലാണ്ടിയുടെ
ബാലുശ്ശേരി ബ്ലോക്ക് കരുവണ്ണൂർ ഡിവിഷൻ യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർത്ഥി ഷറീന എം.പി.യുടെ വാഹന പ്രചരണ പരിപാടി കാവിൽ പി മാധവൻ ഉദ്ഘാടനം
കൊയിലാണ്ടി നഗരസഭ ഒന്നാം വാർഡ് യു ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കെ.എം അഭിജിത്ത് ഉദ്ഘാടനം
ജില്ലാ പഞ്ചായത്ത് പയ്യോളി അങ്ങാടി ഡിവിഷൻ സ്ഥാനാർത്ഥി പി.സി.ഷീബയുടെ തെരഞ്ഞടുപ്പ് പ്രചാരണം അഡ്വ. കെ.പ്രവീൺ തണ്ണീർപന്തലിൽ ഉദ്ഘാടനം ചെയ്തു. ത്രിതലപഞ്ചായത്ത് തെരഞ്ഞടുപ്പ്







