കേരളത്തിൽ ഇന്നും അതിശക്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട രണ്ട് ന്യൂനമർദ്ദങ്ങളാണ് സംസ്ഥാനത്ത് മഴ ശക്തിപ്പെടുത്തുന്നത്. ഇതിന്റെ ഫലമായി കൊങ്കൺ തീരം മുതൽ വടക്കൻ കേരള തീരം വരെയായി അറബിക്കടലിൽ ന്യൂനമർദ്ദ പാത്തിയും രൂപം കൊണ്ടിട്ടുണ്ട്. നിലവിലെ കാലാവസ്ഥാ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ, അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം.

Leave a Reply

Your email address will not be published.