പേരാമ്പ്ര : സ്വതന്ത്രവും നീതിപൂർവ്വവുമായ ജനാധിപത്യ പ്രക്രിയയെ അട്ടിമറിച്ച് ബി ജെ പിയും അവരുടെ സർക്കാരും നടത്തുന്ന വോട്ട് കൊള്ളയ്ക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ് മാർച്ച് കല്ലോട് ബൈപ്പാസ് റോഡ് പരിസരത്തു നിന്നും ആരംഭിച്ച് പേരാമ്പ്ര ബസ് സ്റ്റാൻന്റിൽ സമാപിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സായൂജ് അമ്പലക്കണ്ടി നയിച്ച നൈറ്റ് മാർച്ചിന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജെസ്മിന മജീദ്, ദുൽകിഫിൽ,കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി അർജുൻ കറ്റയാട്ട്, വി.ടി സൂരജ്, എസ്. സുനന്ദ്, അഖിൽ ഹരികൃഷ്ണൻ, എസ്.അഭിമന്യു, ഷാഹിം,നിതിൻ വിളയാട്ടൂർ, സുമിത്ത് കടിയങ്ങാട്, ആദർശ് രാവറ്റമംഗലം, അനുപ്രിയ, ഫൈസൽ പാലിശ്ശേരി, അക്ഷയ്, അഭിൻ ലാൽ തുടങ്ങിയവർ നേതൃത്വം നൽകി.
