വിവാഹ സുദിനത്തിൽ അനൂപിന് കർഷക അവാർഡ്

വിവാഹ ദിവസം ഏവർക്കും ആഹ്ലാദകരമായ ദിനമാണ്. വിവാഹാദിവസത്തെ അവിസ്മരണീയമാക്കാൻ ഒരു അവാർഡ് കൂടി ലഭിച്ച ലോ. മികച്ച മത്സ്യ കർഷകനുള്ള അവാർഡ് വിവാഹ ദിവസം ലഭിച്ചത് അരിക്കുളത്ത ചെറുവത്ത് അനൂപിന് ഇരട്ടി മധുരമായി. കർഷക ദിനത്തോടനുബന്ധിച്ച് അരിക്കുളം ഗ്രാമ പഞ്ചായത്ത് ഏർപ്പെടുത്തിയ മികച്ച മത്സ്യ കർഷകനുള്ള അവാർഡാണ് അനുപിനെ തേടിയെത്തിയത്. ബ്രാൽ ,പിലാപ്പിയ, കരിമീൻ ,കട്ല എന്നി മത്സങ്ങളാണ് അനൂപ് വളർത്തുന്നത് .മത്സ്യകൃഷി കൂടാതെ തെങ്ങ്, കവുങ്, വാഴ, പശു വളർത്തൽ, കോഴി വളർത്തൽ എന്നിവയും അനൂപ് ചെയ്തുവരുന്നു. കർഷക ദിനത്തിൽ തന്നെ വിവാഹ സുദിനമായി വന്നതും കുടുംബത്തിന് ആഹ്ലാദ കരമായി . ഇരിങ്ങൽ സ്വദേശി നടേമ്മൽ ചന്ദ്രൻ്റെ മകൾ അമൃതയാണ് വധു.തിരുവങ്ങായൂർ ശിവക്ഷേത്ര സന്നിധിയിലായിരുന്നു ഇവരുടെ വിവാഹം. അനു പിനെയും അമൃതയെയും ആശിർവദിക്കാൻ പഞ്ചായത്ത് പ്രസിഡൻ്റ് എ. എം സുഗതൻ,സ്ഥിരം സമിതി ചെയർമാൻമാർ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, കൃഷി ഉദ്യോഗസ്ഥർ എന്നിവരും എത്തി.പ്രസിഡൻ്റ് എ .എം. സുഗതൻ അവാർഡ് സമ്മാനിച്ചു

Leave a Reply

Your email address will not be published.