മാറുന്ന കാലാവസ്ഥയിലും സാഹചര്യത്തിലും കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുന്ന പദ്ധതികൾ വിപണി അധിഷ്ഠിത കാർഷിക മുറകളുടെയും ഉൽപ്പാദക സംഘങ്ങളുടേയും പ്രാധാന്യം തുടങ്ങിയ സന്ദേശങ്ങൾ എടുത്തു കാട്ടി വൈവിധ്യമാർന്ന പരിപാടികളോടെയും മികച്ച കർഷകരെ ആദരിച്ചും ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് കർഷക ദിനം ആചരിച്ചു. ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് നടത്തിയ പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി അജിതയുടെ അധ്യക്ഷതയിൽ ഭരണ സമിതി അംഗങ്ങളുടെയും കർഷകരുടേയും മഹനീയ സാന്നിധ്യത്തിൽ ജില്ലാ പഞ്ചായത്ത് അംഗം മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കാർഷിക ക്വിസ് മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാന ദാനം വൈസ് പ്രസിഡൻ്റ് എൻ. എം. ബാലരാമൻ മാസ്റ്റർ നിർവ്വഹിച്ചു. തിരഞ്ഞെടുക്കപ്പെട്ട കർഷകരെ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സുരേഷ് ആലങ്കോട് പൊന്നാടയണിയിച്ചു ആദരിച്ചു. ഓല മെടയൽ മത്സര വിജയികൾക്ക് കാർഷിക കർമ്മ സേനയുടെ ഉപഹാരം ബ്ലോക്ക് പഞ്ചായത്ത് അംഗം പി. ഷാജി നൽകി
കവിതാലാപനത്തിനുള്ള ഉപഹാരം ഫലവൃക്ഷ തൈകൾ കാർഷിക ഉപകരണങ്ങൾ എന്നിവയും വിതരണം ചെയ്തു ചടങ്ങിൽ ആശംസകളർപ്പിച്ചുകൊണ്ട് ഗ്രാമ പഞ്ചായത്ത് അംഗം അസ്സയിനാർ ഉള്ളൂർ ദാസൻ ബാലകൃഷ്ണൻ സി. കെ ദിവാകരൻ ഉള്ളിയേരി ഇ വിശ്വനാഥൻ CDS ചെയർപേഴ്സൺ എ ദേവി
തുടങ്ങിയവർ സംസാരിച്ചു. തുടർന്നുള്ള കാർഷിക സെമിനാറിൽ വിത്തുതേങ്ങ സംഭരണ കേന്ദ്രം കൃഷി ഓഫീസർ ഹരിഗോവിന്ദ് വിഷയമവതരിപ്പിച്ചു സംസാരിച്ചു. കൃഷി ഓഫീസർ പി. എം മുഹമ്മദ് സ്വാഗതവും കൃഷി അസിസ്റ്റൻ്റ് വി ബിജില നന്ദിയും പറഞ്ഞു.
Latest from Local News
കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 18.08.25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം
പേരാമ്പ്ര : സ്വതന്ത്രവും നീതിപൂർവ്വവുമായ ജനാധിപത്യ പ്രക്രിയയെ അട്ടിമറിച്ച് ബി ജെ പിയും അവരുടെ സർക്കാരും നടത്തുന്ന വോട്ട് കൊള്ളയ്ക്കെതിരെ പ്രതിപക്ഷ
വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ മയ്യന്നൂർ സ്റ്റേഡിയം നിർമാണത്തിന് ഒരു കോടി രൂപ അനുവദിച്ചു. ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി കായിക-യുവജനകാര്യ
വിവാഹ ദിവസം ഏവർക്കും ആഹ്ലാദകരമായ ദിനമാണ്. വിവാഹാദിവസത്തെ അവിസ്മരണീയമാക്കാൻ ഒരു അവാർഡ് കൂടി ലഭിച്ച ലോ. മികച്ച മത്സ്യ കർഷകനുള്ള അവാർഡ്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 18 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ഗൈനക്കോളജി വിഭാഗം ഡോ : നജഹ് അബ്ദുൽ