ചേമഞ്ചേരി : ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷകദിനാഘോഷം ഞായറാഴ്ച എഫ്.എഫ്. ഹാളിൽ നടന്നു. പരിപാടി എൽ.എസ്.ജി.ഡി. കോഴിക്കോട് ജോയിന്റ് ഡയറക്ടർ പ്രസാദ് പി.ടി. ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല എം. അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കെയിൽ കർഷകരെ ആദരിക്കുകയും ഉപഹാരസമർപ്പണവും നടത്തുകയും ചെയ്തു. കേരള സർക്കാരിന്റെ പോഷസമൃദ്ധി മിഷൻ പദ്ധതിയുടെ ഭാഗമായി 2025-ലെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ടിഷ്യൂ കൾച്ചർ നേന്ത്രവാഴതൈകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ് നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സന്ധ്യ ഷിബു, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അബ്ദുൽ ഹാരിസ്, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അതുല്യ ബൈജു, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീബ ശ്രീധരൻ, കൊയിലാണ്ടി കൃഷി അസിസ്റ്റന്റ് ഡയറക്ടർ നന്ദിത വി.പി., ഗ്രാമപഞ്ചായത്ത് സെക്രട്ടറി സബിത ടി., സി.ഡി.എസ്. ചെയർപേഴ്സൺ വത്സല ആർ.പി., ചേമഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രവീന്ദ്രൻ മാസ്റ്റർ, പൂക്കാട് കർഷക ക്ഷേമ സഹകരണ സംഘം പ്രസിഡന്റ് സത്യനാഥൻ മാടഞ്ചേരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
രാഷ്ട്രീയ പ്രതിനിധികളായ സതീഷ് ചന്ദ്രൻ പി.സി., പി. ദാമോദരൻ മാസ്റ്റർ, അജീഷ് പൂക്കാട്, എ. ശങ്കരൻ അവണേരി, കെ. പ്രദീപൻ മാസ്റ്റർ, ആലിക്കോയ നടമ്മൽ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു.
കർഷകദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കെയിൽ വിതരണം ചെയ്തു. അസിസ്റ്റന്റ് കൃഷി ഓഫീസർ മധുസൂദനൻ പി. നന്ദി രേഖപ്പെടുത്തി.