പേരാമ്പ്ര: വീട്നിർമ്മാണ കമ്മിറ്റിയുടെ നേതൃത്വത്തിലും സുമനസ്സുകളുടെ സഹായ സഹകരണത്താലും നവീകരിച്ച പാറച്ചാലിലെ മീത്തൽ കല്യാണി അമ്മയുടെ സ്നേഹഭവനത്തിൻ്റെ താക്കോൽ കൈമാറ്റം നടന്നു.
നവീകരണ കമ്മിറ്റി കൺവീനർ കെ.പി. യൂസഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ നിർമ്മാണ കമ്മിറ്റി ചെയർപേഴ്സണും വാർഡ് മെമ്പറുമായ സൽമ നന്മനക്കണ്ടി അദ്ധ്യക്ഷയായി. പി.സി. സുരേന്ദ്രനാഥ്, സി.പി. ഹമീദ്, റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ബിജു ചാലക്കര, സാജു മാസ്റ്റർ (മാസ്റ്റേഴ്സ്), കെ.പി. റസാഖ്, വി.പി. പ്രമോദ്, എൻ.കെ. അസീസ്, ബിജു (കൃഷ്ണ ഓട്ടോസ്), കെ.എം.സി.സി. (ഖത്തർ) പ്രതിനിധി എം.സി. അഫ്സൽ, മോഹനൻ പാറക്കണ്ടി എന്നിവർ ആശംസകൾ നേർന്നു. കുടുംബശ്രീ പ്രവർത്തകരും തൊഴിലുറപ്പ് തൊഴിലാളികളും പരിസരവാസികളും പങ്കാളികളായ ചടങ്ങിന് കമ്മിറ്റി ട്രഷറർ മനോജ് ചെറുവോട്ട് നന്ദി അറിയിച്ചു.