ആന്തട്ട ജിയുപി എസ് സ്വാതന്ത്ര്യദിനത്തിൽ ബാപ്പുജിയുടെ പ്രധാന സമരമൂല്യമായ സത്യം ജീവിത ശീലമാക്കാൻ “സത്യം പീടിക “യുടെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. വില്പനക്കാരനില്ലാതെ കടയിൽ നിന്ന് കുട്ടികൾക്ക് സ്വയം അതിൻ്റെ വില പെട്ടിയിലിട്ട് സ്കൂൾ സാമഗ്രികൾ വാങ്ങാനുള്ള സൗകര്യമാണ് ഒരുക്കിയത്. സ്വാതന്ത്ര്യ ദിനാഘോഷം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു . മധു കിഴക്കയിൽ സ്വാതന്ത്ര്യ ദിന സന്ദേശം നല്കി. പുതിയ ജെ ആർ സി ക്യാഡറ്റുകളെ സ്കാർഫണിയിച്ച് സ്വീകരിച്ചു . എൽഎസ്എസ്, യു എസ് എസ് വിജയികളെ അനുമോദിച്ചു. സ്കൂൾ കായിക ടീമിനുള്ള ജഴ്സി കൈമാറി. എം.പി ശ്രീനിവാസൻ ആധ്യക്ഷ്യം വഹിച്ചു. എം. കെ. വേലായുധൻ , ബീന ലിനേഷ്, എ. ഹരിദാസ്, കെ. ബേബിരമ , ഷിംലാൽ ഡി.എസ്, ആദിശങ്കർ എന്നിവർ സംസാരിച്ചു.
